ശ്രീലങ്കയിലെ പാര്‍ലമെന്റ് പിരിച്ചുവിട്ടു
കൊളംബോ: പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെ ശ്രീലങ്കയിലെ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഏപ്രില്‍ രണ്ടിന് തിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു.
ഫിബ്രവരി ഏഴ് ശനിയാഴ്ച രാത്രിയാണ് ചന്ദ്രിക പാര്‍ലമെന്റ് പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചത്. റനില്‍ വിക്രമസിംഗെയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ സര്‍ക്കാരിന് നാല് വര്‍ഷം കൂടി കാലാവധിയുണ്ടായിരുന്നു.
ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നുള്ള അന്താരാഷ്ട്രനിര്‍ദേശങ്ങളെ മാനിയ്ക്കാതെയായിരുന്നു ചന്ദ്രികയുടെ ഈ നടപടി. പാര്‍ലമെന്റ് പിരിച്ചുവിട്ട സാഹചര്യത്തില്‍ നിലവിലുള്ള സര്‍ക്കാരിന് ഒരു കെയര്‍ ടേക്കര്‍ സര്‍ക്കാരായി തുടരാമെന്നേയുള്ളൂ.
പ്രധാനമന്ത്രി വിക്രമസിംഗെയും പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെയും തമ്മിലുള്ള തര്‍ക്കം ഏതാനും നാളുകളായി തുടരുകയാണ്. പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കണമെന്നും എല്‍ടിടിഇയുമായി സമാധാനം സ്ഥാപിയ്ക്കണമെന്നും യുഎസും ഇന്ത്യയും ചന്ദ്രികയോട് ഈയിടെ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications