ആദ്യത്തെ ഒഴുകുന്ന എടിഎം സ്ഥാപിച്ചു
കൊച്ചി: രാജ്യത്തെ ആദ്യത്തെ ഒഴുകുന്ന എടിഎം കേന്ദ്രം ഫിബ്രവരി ഒമ്പത് തിങ്കളാഴ്ച പ്രവര്‍ത്തനമാരംഭിച്ചു. സ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയാണ് ഈ എടിഎം കേന്ദ്രം സ്ഥാപിച്ചത്.
എറണാകുളത്തിനും വൈപ്പിനുമിടയില്‍ സഞ്ചരിക്കുന്ന ഒരു ജങ്കാറിലാണ് ഒഴുകുന്ന എടിഎം സ്ഥാപിച്ചത്. തിങ്കളാഴ്ച എസ്ബിഐ മുംബൈ കോര്‍പ്പറേറ്റ് സെന്റര്‍ ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അശോക് കിണി എടിഎം ഉദ്ഘാടനം ചെയ്തു.
കേരള ഷിപ്പിംഗ്-ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്റേതാണ് ജങ്കാര്‍. എറണാകുളത്തും വൈപ്പിനുമിടയില്‍ ദിവസേന മുപ്പത് യാത്രകള്‍ ജങ്കാര്‍ നടത്താറുണ്ട്. ദിവസേന അയ്യായിരത്തോളം പേരും അവരുടെ വാഹനങ്ങളും വൈപ്പിന്‍-എറണാകുളം റൂട്ടില്‍ സഞ്ചരിക്കുന്നു.
സിഡിഎംഎ സാങ്കേതിക വിദ്യ ഉപയോഗിച്ച് റിലയന്‍സ് ഇന്‍ഫോകോമാണ് എടിഎം സെന്റര്‍ എടിഎം ശൃംഖലയുമായി ബന്ധിപ്പിച്ചത്.
എസ്ബിഐ കോളജ് കാമ്പസുകളിലും ചെറുകിട പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും എടിഎം സെന്ററുകള്‍ സ്ഥാപിക്കുമെന്ന് പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അശോക് കിണി പറഞ്ഞു. 2005 മാര്‍ച്ച് അവസാനത്തോടെ എസ്ബിഐക്ക് കേരളത്തില്‍ 140 എടിഎമ്മുകളുണ്ടാവും.
രാജ്യത്ത് ഏറ്റവും കൂടുതല്‍ എടിഎമ്മുകളുള്ള ബാങ്കാണ് എസ്ബിഐയെന്ന് അദ്ദേഹം അവകാശപ്പെട്ടു.












Click it and Unblock the Notifications