ഐടി: ഇന്ത്യ ചൈനയേക്കാള്‍ മൂന്ന് വര്‍ഷം മുന്നില്‍: പ്രേംജി
ദുബായ്: ഇന്ത്യന്‍ ഐടി കമ്പനികള്‍ മുന്‍തൂക്കം നിലനിര്‍ത്തുന്നിടത്തോളം കാലം ഐടി രംഗത്ത് ചൈനയ്ക്ക് ഇന്ത്യയെ മറികടക്കാനാവില്ലെന്ന് വിപ്രോയുടെ തലവന്‍ അസിം പ്രേംജി പറഞ്ഞു.
ഇന്ത്യ ചൈനയേക്കാള്‍ മൂന്നോ നാലോ വര്‍ഷം മുന്നിലാണ്. ഇന്ത്യ ഈ മുന്‍കൈ തുടരുന്നിടത്തോളം കാലം ചൈനയ്ക്ക് ഇന്ത്യയ്ക്കൊപ്പമെത്താന്‍ കഴിയില്ല. - അദ്ദേഹം പറഞ്ഞു.
രാജ്യത്തെ എട്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഐടി മേഖലയ്ക്ക് 2008ഓടെ 20 ലക്ഷം പേര്‍ക്ക് കൂടി പരോക്ഷമായ തൊഴില്‍ അവസരങ്ങള്‍ നല്‍കാനാവും. ഇന്ത്യയുടെ മൊത്തം ആഭ്യന്തരോല്പാദനത്തില്‍ 3.2 ശതമാനം ഐടി മേഖലയുടേതാണ്. 2008 ആവുമ്പോഴേക്കും ഇത് ഏഴ് ശതമാനായി വര്‍ധിക്കും.
വിദേശ കൈമാറ്റത്തിന്റെ എട്ട് ശതമാനം വഹിക്കുന്ന ഐടി രംഗത്തെ കയറ്റുമതിക്കാര്‍ക്ക് 2008 ആവുമ്പോഴേക്കും ഇത് 30 ശതമാനമായി ഉയര്‍ത്താനാവും- അസിം പ്രേംജി പറഞ്ഞു.












Click it and Unblock the Notifications