കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലയന്‍സ് പ്രീപെയ്ഡ് കണക്ഷന്‍11 മുതല്‍

  • By Staff
Google Oneindia Malayalam News

ദില്ലി: മൊബൈല്‍ രംഗത്ത് പ്രീ പെയ്ഡ് മേഖലയില്‍ വിപ്ലവം സൃഷ്ടിയ്ക്കാന്‍ റിലയന്‍സ് വരുന്നു. ഫിബ്രവരി 11 മുതലാണ് പ്രീ പെയ്ഡ് കണക്ഷന്‍ നല്‍കുന്നത്.

പോസ്റ് പെയിഡ് കണക്ഷന്‍ മാത്രം നല്‍കിവന്നിരുന്ന റിലയന്‍സിന്റെ പ്രീ പെയ്ഡ് കണക്ഷന്‍ ലഭിക്കുന്നതിന് 3500 രൂപയാണ് നല്‍കേണ്ടത്.

3500 രൂപ നല്‍കി കണക്ഷനെടുക്കുമ്പോള്‍ മോട്ടോറോള സി321 മൊബൈല്‍ ഫോണും പ്രീ പെയ്ഡ് കണക്ഷനും ലഭിക്കും. മോട്ടോറോള ഹാന്റ്സെറ്റിനായി 3500 രൂപ നല്‍കുമ്പോള്‍ സൗജന്യ പ്രീപെയ്ഡ് കണക്ഷനും 3240 രൂപയുടെ ആറ് മാസം വരെ കാലാവധിയുള്ള റീച്ചാര്‍ജ് വൗച്ചറും ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

ആറ് മാസത്തിന് ശേഷം റീച്ചാര്‍ജ് ചെയ്തില്ലെങ്കിലും എസ്എംഎസും ഇന്‍കമിംഗ് കാളുകളും ആറുമാസം കൂടി ലഭിക്കും.

50 കിലോമീറ്ററിനുള്ളില്‍ മൊബൈല്‍ ഫോണുകളിലേക്ക് വിളിക്കുന്നതിന് ഒരു മിനുട്ടിന് 2.49 രൂപയാണ് ഈടാക്കുന്നത്. 50 കിലോമീറ്ററിന് മുകളില്‍ ദൂരമുള്ള സ്ഥലങ്ങളിലേക്ക് വിളിക്കുന്നതിന് 2.99 രൂപയാണ് നിരക്ക്.

200 കിലോമീറ്ററിനുള്ളിലുള്ള ലാന്റ് ഫോണുകളിലേക്ക് വിളിക്കുന്നതിന് 2.99 രൂപ ഈടാക്കും. 200 കിലോമീറ്ററിന് മുകളിലേക്ക് 3.99 രൂപയാണ് നിരക്ക്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X