കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഔട്ട്സോഴ്സിംഗ്: യുഎസിനെതിരെ അദ്വാനി

  • By Staff
Google Oneindia Malayalam News

അഹമ്മദാബാദ്: ഔട്ട്സോഴ്സിംഗ് രംഗത്ത് യുഎസ് ഇരട്ടത്താപ്പ് നയം സ്വീകരിയ്ക്കുകയാണെന്ന് ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി.

ഔട്ട്സോഴ്സിംഗ് വഴി ഇന്ത്യയിലേക്കെത്തുന്ന തൊഴിലവസരങ്ങള്‍ നിഷേധിയ്ക്കാന്‍ ശ്രമിയ്ക്കുയാണ് യുഎസ്. അതേ സമയം അവര്‍ ആഗോളവല്ക്കരണത്തിന് വേണ്ടി വാദിയ്ക്കുകയും ചെയ്യുന്നു. ഇത് ഇരട്ടത്താപ്പാണ്. - അദ്വാനി പറഞ്ഞു.

യുഎസിലുള്ള കമ്പ്യൂട്ടര്‍ പ്രൊഫഷണലുകളുടെ തൊഴിലവസരങ്ങള്‍ ഇന്ത്യക്കാര്‍ തട്ടിയെടുക്കുന്നു എന്ന ആരോപണമാണ് യുഎസ് ഉയര്‍ത്തുന്നത്. ഇത് ശരിയല്ല. - അദ്വാനി പറഞ്ഞു. അദ്ദേഹത്തിന്റെ മണ്ഡലമായ ഗാന്ധിനഗറില്‍ പര്യടനം നടത്തുന്നതിന് മുന്നോടിയായി പുതുതായി പണിത കളക്ടറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്വാനി.

ഇന്ത്യയിലേക്ക് കടന്നുവരുന്ന ബഹുരാഷ്ട്രക്കമ്പനികള്‍ക്കൊന്നും ഇന്ത്യയിലെ ആളുകള്‍ക്ക് തൊഴില്‍ നല്കണമെന്ന നിബന്ധനയൊന്നുമില്ല. എന്നാല്‍ ഇന്ത്യയില്‍ കഴിവുള്ള തൊഴിലാളികളെ കിട്ടുമെന്നതിനാലും അവര്‍ക്ക് മുടക്കിയ പണം ലാഭത്തോടെ തിരിച്ചുകിട്ടുമെന്നതിനാലും ആണ് അവര്‍ ഇന്ത്യയിലേക്ക് വരുന്നത്. - അദ്വാനി പറഞ്ഞു.

2020ല്‍ വികസിത രാഷ്ട്രമാകുക എന്ന ഇന്ത്യയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് ഇ-ഭരണത്തിന് വലിയ പങ്കുണ്ടെന്നും അദ്വാനി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X