Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരയ്യയുടെ ബംഗ്ലാവുകള്‍ മുദ്ര വയ്ക്കുന്നു

മുംബൈ: അന്തരിച്ച ബോളിവുഡ് നടി സുരയ്യയുടെ ബംഗ്ലാവുകള്‍ സര്‍ക്കാര്‍ മുദ്ര വയ്ക്കുന്നു. അവകാശികളായി ആരുമില്ലാത്തതിനാലും തന്റെ സ്വത്തുക്കള്‍ ആര്‍ക്കും എഴുതിവച്ചിട്ടില്ലാത്തിനാലും ആണ് ബംഗ്ലാവുകള്‍ മുദ്രവയ്ക്കുന്നത്.

രണ്ട് ഫ്ലാറ്റുകളും ഒരു ബംഗ്ലാവുമാണ് അവര്‍ക്കുണ്ടായിരുന്നത്. അവരുടെ സ്വത്തുക്കളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് മഹാരാഷ്ട്ര അഡ്മിനിട്രേഷന്‍ ജനറല്‍ എം.കെ. പാട്ടീല്‍ പറഞ്ഞു.

മുംബൈയിലെ വര്‍ളിയിലുള്ള രണ്ടു ഫ്ലാറ്റുകളും കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ മുദ്ര വച്ചിരുന്നു. ഇനി ലോണാവാലയിലുള്ള ബംഗ്ലാവ് കൂടി പരിശോധിച്ച ശേഷം മുദ്രവയ്ക്കും. - എം.കെ. പാട്ടീല്‍ പറഞ്ഞു.

പാകിസ്ഥാനിലുള്ള സുരയ്യയുടെ ബന്ധുവായ മെഹ്ഫൂസ് അഹമ്മദ് സ്വത്തില്‍ അവകാശം ഉന്നയിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതുവരെ ആരുടെയും പരാതികള്‍ കിട്ടിയിട്ടില്ലെന്നതായിരുന്നു കമ്മീഷണറുടെ മറുപടി. പരാതി കിട്ടിയാല്‍ കോടതിയില്‍ സമര്‍പ്പിയ്ക്കുമെന്നും ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് കോടതിയാണെന്നും പാട്ടീല്‍ പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാനിലുള്ള മെഹ്ഫൂസ് അഹമ്മദുമായും സുരയ്യ നല്ല ബന്ധത്തിലായിരുന്നില്ലെന്നാണ് സുരയ്യയുമായി അടുപ്പമുള്ള ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. സുരയ്യയുടെ അമ്മാവന്റെ കുടുംബക്കാരാണ് ഇവര്‍. നേരത്തെ കുറച്ചുനാള്‍ ഇവര്‍ സുരയ്യയുടെ കൂടെ താമസിച്ചിരുന്നു. എന്നാല്‍ പണത്തെച്ചൊല്ലി വഴക്കുണ്ടായതിനെതുടര്‍ന്ന് അവര്‍ പോയി. പിന്നീട് പാകിസ്ഥാനിലേക്ക് കുടിയേറി.

ഹിന്ദി ചലച്ചിത്ര ലോകത്ത് ആദ്യകാലത്ത് പാടി അഭിനയിച്ചിരുന്ന താരറാണിയായിരുന്ന സുരയ്യ ഈയിടെയാണ് അന്തരിച്ചത്. പണ്ട് സുരയ്യ പുറത്തിറങ്ങിയാല്‍ മറൈന്‍ ഡ്രൈവില്‍ ട്രാഫിക് ജാം ആകുന്ന കാലമുണ്ടായിരുന്നു. സുരയ്യയുടെ ആരാധകനായിരുന്ന ഹിന്ദി നടന്‍ ധര്‍മ്മേന്ദ്ര അവരുടെ ദില്ലഗി എന്ന സിനിമ 40 തവണ യാണ് കണ്ടത്. അത്രയ്ക്ക് താരാധനയായിരുന്നു ജനങ്ങള്‍ക്ക് സുരയ്യയോട്. പിന്നീട് ദേവാനന്ദുമായുള്ള പ്രണയവും തുടര്‍ച്ചയായി സിനിമകളിലെ പരാജയവും അവരുടെ സ്വകാര്യജീവിതത്തെയും അഭിനയജീവിതത്തെയും തകര്‍ത്തു. ബന്ധുക്കള്‍ സമ്മതിയ്ക്കാതിരുന്നതിനാല്‍ ദേവാനന്ദുമായുള്ള വിവാഹം നടന്നില്ല. പക്ഷെ ജീവിതകാലം മുഴുവന്‍ പിന്നീട് സുരയ്യ ആരെയും വിവാഹം ചെയ്യാതെ ഒറ്റയ്ക്ക് കഴ ിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+