സിപിഎം കൂടുതല്‍ സീറ്റില്‍ മത്സരിച്ചേക്കും
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം കേരളത്തില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ മത്സരിച്ചേക്കും.
14 മണ്ഡലങ്ങളിലാണ് കഴിഞ്ഞ തിരഞ്ഞടുപ്പില്‍ സിപിഎം മത്സരിച്ചത്. ഇതിന് പുറമെ കഴിഞ്ഞ വട്ടം സിപിഐ മത്സരിച്ച തിരുവനന്തപുരം സീറ്റില്‍ കൂടി മത്സരിക്കാനാണ് സിപിഎമ്മിന്റെ നോട്ടം.
തിരുവനന്തപുരം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് സിപിഎമ്മിന്റെ അവകാശവാദം. കൊല്ലം സീറ്റില്‍ കൂടി സിപിഎമ്മിന് നോട്ടമുണ്ട്. എന്നാല്‍ കൊല്ലം ആര്‍എസ്പി വിട്ടുകൊടുക്കാന്‍ സാധ്യതയില്ല.
കഴിഞ്ഞ തവണ കണ്ണൂര്‍ സീറ്റ്് കോണ്‍ഗ്രസ്-എസില്‍ നിന്ന് ഇതുപോലെ സിപിഎം പിടിച്ചെടുത്തിരുന്നു. സിപിഎം അവിടെ വിജയിക്കുകയും ചെയ്തു.












Click it and Unblock the Notifications