ദേശീയപാത നാലുവരിയാക്കും: കേന്ദ്രമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെയുള്ള ദേശീയപാത നാലുവരിയാക്കുമെന്ന് കേന്ദ്ര റോഡ്ഗതാഗത മന്ത്രി ബി. സി. ഖണ്ഡൂരി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഭാരത് ജോഡോ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തിരുവനന്തപുരം-കന്യാകുമാരി പാത നാലുവരിയാക്കുന്നത്. റോഡ് വികസനത്തിന് വേണ്ട ഭൂമി ഏറ്റെടുത്തു കഴിഞ്ഞാലുടന്‍ നിര്‍മാണ ജോലികള്‍ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
തിരുവനന്തപുരം-നെയ്യാറ്റിന്‍കര ബൈപാസിന്റെയും ആദ്യഘട്ടവും ചാക്ക മേല്‍പ്പാലവും ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
മഞ്ചേശ്വരം-കോഴിക്കോട്, കോഴിക്കോട്-മംഗലാപുരം ദേശീയപാതകളും നാലുവരിയാക്കണമെന്ന് ചടങ്ങില്‍ പങ്കെടുത്ത പൊതുമരാമത്ത് മന്ത്രി ഡോ. എം. കെ. മുനീര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications