കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളി ബത്തേരിയില്‍ മത്സരിച്ചേക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഫിബ്രവരി 11 ബുധനാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കെ. മുരളീധരന്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം തിരഞ്ഞെടുത്തേക്കുമെന്ന് സൂചന.

ഏറെ സുരക്ഷിതമായ മണ്ഡലമാണെന്നതിനാലാണ് മുരളി സുല്‍ത്താന്‍ ബത്തേരിക്ക് പരിഗണന നല്‍കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ എന്‍. ഡി. അപ്പച്ചന്‍ വന്‍ഭൂരിപക്ഷത്തോടെയാണ് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ജയിച്ചത്. 23,000ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷമാണ് അപ്പച്ചന് കിട്ടിയത്.

ഏത് മണ്ഡലത്തില്‍ നിന്ന് ജയിച്ചാലും പാരകളുണ്ടാവാമെന്ന് പറഞ്ഞ മുരളി പാര ഏറ്റവും കുറഞ്ഞ തോതിലുണ്ടാവാകാവുന്ന മണ്ഡലമായാണ് സുല്‍ത്താന്‍ ബത്തേരിയെ കാണുന്നത്. കുടിയേറ്റ കര്‍ഷകനായ എന്‍. ഡി. അപ്പച്ചനെ കൊണ്ട് എംഎല്‍എ സ്ഥാനം രാജിവയ്പിക്കുന്നതിനോട് എതിര്‍പ്പുണ്ടാവാം. മുരളിയുമായി അത്ര രസത്തിലല്ലാത്തെ റോസക്കുട്ടി ടീച്ചറിന് മണ്ഡലത്തില്‍ നല്ല സ്വാധീനവുമുണ്ട്. നേരത്തെ റോസക്കുട്ടി ടീച്ചറെ തോല്പിക്കാന്‍ മുരളി ശ്രമിച്ചുവെന്ന് ആക്ഷേപമുണ്ടായിരുന്നു. പ്രതികൂലമായ ഇത്തരം ഘടകങ്ങളുണ്ടെങ്കിലും സുല്‍ത്താന്‍ ബത്തേരിയാവുമ്പോള്‍ പരാജയപ്പെടുമെന്ന ഭീതി വേണ്ടെന്നാണ് മുരളിയുടെ കണക്കുകൂട്ടല്‍.

എംഎല്‍എ സ്ഥാനം അപ്പച്ചനെ കൊണ്ട് രാജിവയ്പിക്കാന്‍ ശ്രമിച്ചാലുണ്ടാകാവുന്ന അമര്‍ഷമാണ് പ്രധാനപ്രശ്നം. അപ്പച്ചന്‍ എതിര്‍പ്പൊന്നും പ്രകടിപ്പിക്കില്ലെങ്കിലും സന്തോഷത്തോടെയായിരിക്കില്ല അദ്ദേഹം എംഎല്‍എ സ്ഥാനം ഒഴിയുന്നത്. മുമ്പ് മുരളിക്ക് കോഴിക്കോട് ലോക്സഭാ മണ്ഡലം വിട്ടുകൊടുക്കാന്‍ തയ്യാറായ പി. ശങ്കരനെ കരുണാകരന്‍ മന്ത്രിയാക്കിയതു പോലുള്ള സംഭവങ്ങള്‍ അപ്പച്ചന് മുന്നിലുണ്ട്. എന്നാല്‍ കരുണാകരന്‍ കാണിച്ചതു പോലുള്ള ആശ്രിതവാത്സല്യം മുരളി കാണിക്കുമോ എന്ന സംശയം അപ്പച്ചനുണ്ടാവാം.

അപ്പച്ചനോട് ഇക്കാര്യം ഇതുവരെ ഐ വിഭാഗം ചര്‍ച്ച ചെയ്തിട്ടില്ല. എന്നാല്‍ മുരളിക്ക് വേണ്ടി രക്തസാക്ഷിത്വം വരിക്കേണ്ടിവരുക അദ്ദേഹം തന്നെയായിരിക്കും എന്നത് മിക്കവാറും ഉറപ്പായിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X