ബിജെപിയുമായി സഖ്യമില്ല: വെള്ളാപ്പള്ളി
മാന്നാര്‍: കേരളത്തില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിലും ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ പോകുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പറവൂക്കര എസ്എന്‍ഡിപി ശാഖയുടെ ഒന്നാമത് കുടുംബയോഗസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി നേതാക്കളുമായി ചര്‍ച്ചകളും കൂടിക്കാഴ്ചകളും നടത്തുന്നത് സഖ്യത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം കേന്ദ്രത്തില്‍ വീണ്ടും ബിജെപി അധികാരത്തില്‍ വരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭിന്നിട്ട് നില്ക്കുന്നതിനാലാണ് ഇത്. അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗത്തെ മറന്നതിനാലാണ് എസ്എന്‍ഡിപി സിപിഎമ്മിനെ എതിര്‍ക്കുന്നതെന്നും സിപിഎം ഇപ്പോഴത്തെ നയം തിരുത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications