Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവണ്ടിയില്‍ ഇനി ഇളനീര്‍വെള്ളം

തിരുവനന്തപുരം: കോളകള്‍ക്കെതിരെ വ്യാപകമായ ജനപ്രതിഷേധം ഉയര്‍ന്നതോടെ തീവണ്ടിയിലും ഇളനീര്‍വെള്ളവില്പന സജീവമാകുന്നു. ദക്ഷിണ റെയില്‍വേ കുപ്പിയിലാക്കിയ ഇളനീര്‍ വില്ക്കാന്‍ കേരളത്തിലെ ഒരു സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തിയിരിക്കുകയാണ്.

മിറക്കിള്‍ ഫുഡ് പ്രോസസേഴ്സ് ഇന്റര്‍നാഷണല്‍ ലി. എന്ന കമ്പനിയ്ക്കാണ് ഇതിന്റെ ചുമതല. മിറക്കിള്‍ ഇളനീര്‍ എന്ന പേരിലാണ് കമ്പനി കുപ്പിയിലാക്കിയ ഇളനീര്‍ വില്ക്കുന്നത്. കേരളത്തില്‍ നിന്നും പുറപ്പെടുന്ന ജയന്തി ജനത, മംഗള, ജനത ശതാബ്ദി എന്നീ തീവണ്ടികളിലാണ് തുടക്കത്തില്‍ ഇളനീര്‍ വില്ക്കുകയെന്ന് കമ്പനിയുടെ ഡയറക്ടര്‍ പി.പി. അഹമ്മദ് കുട്ടി പറഞ്ഞു.

അടുത്തയാഴ്ച മുതല്‍ വില്പന തുടങ്ങും. ഇളനീര്‍ വെള്ളത്തിന് പുറമെ നാളികേര പള്‍പ്, നാളികേര ക്രീം, നാളികേര ജാം, ഇഞ്ചി-ഏലക്കായ എന്നിവയുടെ രുചികളിലുള്ള ഇളനീര്‍ വെള്ളം എന്നിവയും കമ്പനി വില്ക്കുന്നുണ്ട്.

ചക്കയുമായി ചേര്‍ത്തുള്ള നാളികേര ജാമും കമ്പനി വൈകാതെ വിപണിയില്‍ ഇറക്കും. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലാണ് കമ്പനിയുടെ ഫാക്ടറി. ഗള്‍ഫ്രാഷ്ട്രങ്ങളിലേക്ക് ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന കമ്പനി ബംഗ്ലാദേശിലും യൂണിറ്റ് തുറക്കും. മുംബൈയില്‍ കെജാരിവാള്‍ എന്റര്‍പ്രൈസസുമായിച്ചേര്‍ന്ന് ഒരു ബോട്ടിലിംഗ് യൂണിറ്റും തുറക്കും.

വടക്കേയിന്ത്യയില്‍ നാളികേര ജ്യൂസിനും കരിക്കിന്‍വെള്ളത്തിനും നല്ല ഡിമാന്റാണെന്നും ദിവസം രണ്ട് ലക്ഷം കുപ്പികളുടെ ഡിമാന്റ് ഇപ്പോഴുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇളനീര്‍വെള്ളം നല്കുന്ന 50 വെന്റിംഗ് യന്ത്രങ്ങള്‍ ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇളനീര്‍വെള്ളം ഗ്ലാസിന് അഞ്ചു രൂപ നിരക്കില്‍ നല്കാനാണ് പരിപാടി. രാജ്യത്താകെ വൈകാതെ 3,000 വെന്റിംഗ് യന്ത്രങ്ങള്‍ കൂടി സ്ഥാപിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+