അഗാര്‍ക്കറുടെ ഭാര്യ കേസില്‍ കുടുങ്ങി
മുംബൈ: ക്രിക്കറ്റ് താരം അജിത് അഗാര്‍ക്കറുടെ ഭാര്യ വാഹനാപകടക്കേസില്‍ കുടുങ്ങി. സാന്റ്രോ കാര്‍ ഓടിച്ചിരുന്ന അഗാര്‍ക്കറുടെ ഭാര്യ മൂന്ന്പേരുടെ മേല്‍ വണ്ടിയിടിച്ച ശേഷം വാഹനം നിര്‍ത്താതെ ഓടിച്ചുപോകുകയായിരുന്നു.
ഫിബ്രവരി ഒമ്പത് തിങ്കളാഴ്ച മുംബൈയിലെ രവീന്ദ്ര നാട്യമന്ദിറിന് മുന്നില്‍ വച്ചായിരുന്നു സംഭവം. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. അഗാര്‍ക്കറുടെ ഭാര്യ ഫാത്തിമ ചര്‍ച്ച് ഗേറ്റില്‍ താമസിയ്ക്കുന്ന അമ്മയെ കാണാന്‍ പോകുകയായിരുന്നു.
ആളുകളുടെ മേല്‍ വണ്ടിയിടിച്ച ശേഷം ഫാത്തിമ ദാദറിലെ അഗാര്‍ ബസാറിലുള്ള ബന്ധുക്കളുടെ വീട്ടിലേക്ക് വണ്ടിയോടിച്ച് പോയി. അവിടെ വച്ചാണ് പൊലീസ് അവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. പൊലീസ് ഈ സംഭവത്തില്‍ കേസെടുത്തിട്ടില്ല.












Click it and Unblock the Notifications