ആന്റണി ജൂണില്‍ ഗള്‍ഫ് സന്ദര്‍ശിച്ചേക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി എ. കെ. ആന്റണി ജൂണില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചേക്കും. ഐക്യമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യത്തെ ഗള്‍ഫ് സന്ദര്‍ശനമായിരിക്കും ഇത്.
വിദേശ മലയാളികളുടെ വാര്‍ഷിക സമ്മേളനമായ സമവായം-2004ല്‍ മുഖ്യമന്ത്രി പങ്കെടുത്തേക്കുമെന്ന് പ്രവാസികാര്യമന്ത്രി എം. എം. ഹസ്സന്‍ പറഞ്ഞു. യുഎഇയിലാണ് ഈ വര്‍ഷം സമവായം നടക്കുന്നത്.
സമവായം ജൂണില്‍ സംഘടിപ്പിക്കുന്നതു സംബന്ധിച്ച് വിദേശമലയാളികളുമായി ചര്‍ച്ച നടത്തുന്നതിന് താന്‍ യുഎഇ സന്ദര്‍ശിക്കുമെന്ന് ഹസ്സന്‍ പറഞ്ഞു. ബഹ്റിന്‍, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലും സന്ദര്‍ശനം നടത്തും.
യുഎഇയിലെ രാജകുടുംബങ്ങളുമായും സമവായം സംഘടിപ്പിക്കുന്നതു സംബന്ധിച്ച് ഹസ്സന്‍ ചര്‍ച്ച നടത്തിയേക്കും.












Click it and Unblock the Notifications