Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂവാലന്‍മാരെ പിടിയ്ക്കാന്‍ ബൈക്ക് സ്വാഡ്

തിരുവനന്തപുരം: പെണ്‍കുട്ടികളെ ശല്ല്യപ്പെടുത്തുന്ന പൂവാലന്മാരെ പിടിയ്ക്കാന്‍ കേരള പൊലീസിന്റെ ബൈക്ക് സ്ക്വാഡ് പുറത്തിറങ്ങി. കേരള റേഞ്ചേഴ്സ് എന്നാണ് ഈ ബൈക്ക് സ്ക്വാഡിന്റെ പേര്.

അത്യാധുനിക സൗകര്യങ്ങളുള്ള 75 ബൈക്കുകള്‍ അടങ്ങിയ പൊലീസ് സ്ക്വാഡാണിത്. മുഖ്യമന്ത്രി എ.കെ. ആന്റണി കഴിഞ്ഞ ദിവസം കേരള റേഞ്ചേഴ്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

പെണ്‍കുട്ടികളെ പൊതുസ്ഥലത്ത് കളിയാക്കുകയോ പീഡിപ്പിയ്ക്കുകയോ ചെയ്യുന്നവരെ ശിക്ഷിയ്ക്കുമെന്ന് ഡിജിപി ഹോര്‍മിസ് തരകന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയണമെന്നാവശ്യപ്പെട്ട് താന്‍ ഡിജിപിയ്ക്ക് കത്ത് നല്കിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരള റേഞ്ചേഴ്സില്‍പെട്ട ഓരോ മോട്ടോര്‍ ബൈക്കിലും വയര്‍ലെസ്, പ്രഥമശുശ്രൂഷാസംവിധാനം, അക്രമികളെ കൈകാര്യം ചെയ്യാനുള്ള ആയുധങ്ങള്‍, മൈക്ക്, സൈറണ്‍ എന്നിവ ഉണ്ട്. സബ് ഇന്‍സ്പെക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥനായിരിക്കും ഇതിന്റെ ചുമതല. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ആയി ബൈക്ക് സ്ക്വാഡ് പ്രവര്‍ത്തിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+