Get Updates
Get notified of breaking news, exclusive insights, and must-see stories!

സി.പി.എം. കളക്ടറേറ്റ് പിക്കറ്റ് ചെയ്തു

തിരുവനന്തപുരം: സി.പി.എം. ന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് ഉടനീളം കളക്ടറേറ്റുകളും താലൂക്കാഫീസുകളും പിക്കറ്റ് ചെയ്തു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ജനവിരുദ്ധ നയങ്ങളെക്കുറിച്ചും കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗ്ഗീയ നീക്കങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുകയായിരുന്നു പ്രധാന ലക്ഷ്യം.

കാര്യമായ ക്രമസമാധാന പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉച്ചവരെ ഉണ്ടായതായി വാര്‍ത്തയില്ല. എന്നാല്‍ ഉപരോധം കാരണം കളക്ടറേറ്റുകളുടേയും താലൂക്ക് ഓഫീസുകളുടേയും പ്രവര്‍ത്തനം പലസ്ഥലത്തും സ്തംഭിച്ചു. ചില സ്ഥലങ്ങളില്‍ അതിരാവിലെ തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉപരോധത്തിന് എത്തിയിരുന്നു.

ജീവനക്കാരെ ഓഫീസില്‍ കയറുന്നതില്‍ നിന്ന് തടഞ്ഞാല്‍ നടപടി സ്വീകരിയ്ക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം പൊലീസ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ഈ ഓഫീസുകളില്‍ വരുന്ന സാധാരണക്കാരെ തടയുന്നതും വാഹനങ്ങള്‍ തടയുന്നതും ശരിയല്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

ഇത്തരത്തിലുള്ള നീക്കമുണ്ടായാല്‍ അതിനെതിരെ പൊലീസ് നടപടി സ്വീകരിയ്ക്കുമെന്നും ഡി.ജി.പി. ഹോര്‍മിസ് തരകന്‍ അറിയിച്ചിരുന്നു. പൊലീസ് ഈ രീതി സ്വീകരിയ്ക്കുന്നതിനെതിരെ സി.പി.എം. നേതാക്കള്‍ ശക്തമായി പ്രതികരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+