കുറ്റകൃത്യങ്ങളില്‍ കേരളം മുന്നില്‍
തിരുവനന്തപുരം: കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നതെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2001ല്‍ ഒരു ലക്ഷം ജനസംഖ്യയില്‍ 326.2 കുറ്റകൃത്യങ്ങളാണ് കേരളത്തില്‍ നടന്നത്. ദേശീയ ശരാശി 172. 3 ആണ്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട് (249.20, കര്‍ണാടകം (206.9), ആന്ധ്രാപ്രദേശ് (171.8) എന്നീ സംസ്ഥാനങ്ങളേക്കാള്‍ ഏറിയ തോതിലാണ് കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മധ്യപ്രദേശാണ് കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ രണ്ടാമത്. ഒരു ലക്ഷം ജനസംഖ്യയില്‍ 301 എന്നതാണ് ഇവിടുത്തെ കുറ്റകൃത്യങ്ങളുടെ കണക്ക്. രാജസ്ഥാനാണ് മൂന്നാമത്-275.
2001ല്‍ 1,03, 847 കുറ്റകൃത്യങ്ങളാണ് കേരളത്തില്‍ നടന്നത്. 2001ല്‍ കേരളത്തില്‍ നടന്ന വിവിധ കുറ്റകൃത്യങ്ങളുടെ എണ്ണം: കൊലപാതകം-472, വധശ്രമം- 615, ബലാത്സംഗം- 562, തട്ടിക്കൊട്ടുപോവല്‍- 183, മോഷണം-517, പിടിച്ചുപറി-4474, കളവ്-5441, സംഘര്‍ഷങ്ങള്‍-8108, കുറ്റകരമായ വിശ്വാസവഞ്ചന-428, വഞ്ചന- 2756, കൃത്രിമരേഖ ചമയ്ക്കല്‍- 239, ആക്രമിച്ചു പരിക്കേല്പിക്കല്‍-19,829, പീഡനം-1942, സ്ത്രീധനമരണം-27, ലൈംഗിക പീഡനം-81, ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനം-2561.












Click it and Unblock the Notifications