Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്കയുടെ പടമെടുത്തതിന് പിരിച്ചുവിട്ടു

കൊച്ചി: വിമാനത്തില്‍ വച്ച് പ്രിയങ്കാഗാന്ധിയുടെ ഫോട്ടോയെടുത്തതിന് ഇന്ത്യന്‍ എയര്‍ലൈന്‍സിലെ ജീവനക്കാരനെ പിരിച്ചുവിട്ടു.

ഇന്ത്യന്‍ എയര്‍ലൈന്‍സിലെ താത്കാലിക ജീവനക്കാരനായ ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ബഷീറിനെയാണ് പിരിച്ചുവിട്ടത്. ഡിസംബര്‍ 30ന് ലക്ഷദ്വീപിലേക്ക് പോവുമ്പോള്‍ വിമാനത്തില്‍ വച്ച് പ്രിയങ്ക വധേര, മകന്‍ റഹാന്‍, രാഹുല്‍ ഗാന്ധി, രാഹുലിന്റ കൊളംബിയക്കാരിയായ കൂട്ടുകാരി ജുവാനിറ്റ എന്നിവരുടെ ഫോട്ടോയെടുത്തുവെന്നാണ് ഇയാള്‍ക്കെതിരായ ആരോപണം.

ഇന്ത്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ബഷീറിനെതിരെ നടപടിയുണ്ടായത്. മൊബൈല്‍ ഫോണിലെ ക്യാമറ ഉപയോഗിച്ചാണ് പ്രിയങ്കയുടെയും കുടുംബത്തിന്റെയും ഫോട്ടോയെടുത്തത്. വ്യോമയാന ചട്ടപ്രകാരം വിമാനത്തിനകത്ത് വച്ച് ഫോട്ടോയെടുക്കാന്‍ പാടില്ല.

ഒരു മലയാളം ദിനപത്രത്തിലും സംസ്ഥാനത്തിന് പുറത്തുള്ള ചില പത്രങ്ങളിലും പടം പ്രസിദ്ധീകരിച്ചിരുന്നു. ഫോട്ടോയെടുത്തതു സംബന്ധിച്ച് പ്രിയങ്ക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ അന്വേഷണം നടത്തിയത്.

താന്‍ ഫോട്ടോയെടുത്തതായി മുഹമ്മദ് ബഷീര്‍ സമ്മതിച്ചതായി ഇന്ത്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു.

അന്വേഷണത്തോടനുബന്ധിച്ച് വിമാനത്തിന്റെ കമാണ്ടറായ അശോക് ചൗധരി, കോ പൈലറ്റ് സി.കെ. ഭൗമിക് എന്നിവരെ ചോദ്യം ചെയ്തിരുന്നതായി വിമാനകമ്പനിയുടെ ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. ചന്ദ്രശേഖര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+