ഗോശ്രീ പാലങ്ങള്‍ മാര്‍ച്ചില്‍ തുറക്കും: മുഖ്യമന്ത്രി
കൊച്ചി: ഗോശ്രീ പാലങ്ങള്‍ മാര്‍ച്ചില്‍ ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ട് മേയ് മാസത്തില്‍ മാത്രമേ ഔദ്യോഗികമായി പാലങ്ങള്‍ ഉദ്ഘാടനം ചെയ്യാനാവുകയുള്ളു. എന്നാല്‍ ജനങ്ങള്‍ക്ക് പാലങ്ങളുടെ പ്രയോജനം കിട്ടാനാണ് ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് തന്നെ പാലങ്ങള്‍ തുറക്കുന്നത്.
എറണാകുളം-ബോല്‍ഗാട്ടി, ബോല്‍ഗാട്ടി-വല്ലാര്‍പാടം പാലങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. എന്നാല്‍ വല്ലാര്‍പാടം-വൈപ്പിന്‍ പാലം പൂര്‍ത്തിയാവാനുണ്ട്.
വൈപ്പിന്‍ പ്രദേശത്തിന്റെ വികസനത്തിന് 7000 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുമെന്നും ുഖ്യമന്ത്രി പറഞ്ഞു.
വൈപ്പിന്‍ പ്രദേശത്തെ കുടിവെള്ള പദ്ധതിക്ക് നേരിടേണ്ടിവരുന്ന തടസങ്ങള്‍ നീക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫിബ്രവരി 10 ചൊവാഴ്ച ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായാരുന്നു അദ്ദേഹം.
മന്ത്രി ചെര്‍ക്കളം അബ്ദുള്ളയും യോഗത്തില്‍ പങ്കെടുത്തു. ഗോശ്രീ ദ്വീപുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. പണി പൂര്‍ത്തിയാക്കിയ ഗോശ്രീ പാലത്തിലൂടെ സഞ്ചരിച്ചാണ് മുഖ്യമന്ത്രി വല്ലാര്‍പാടത്തെത്തിയത്.
ഗോശ്രീ പാലത്തിലൂടെ സഞ്ചരിച്ചെത്തിയ മുഖ്യമന്ത്രിയെത്തിയെ ദ്വീപ് നിവാസികള്‍ ആഘോഷാന്തരീക്ഷത്തിലാണ് വരവേറ്റത്.












Click it and Unblock the Notifications