എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് കുറയ്ക്കും
ദുബായ്: കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാന ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തും.
അന്തര്‍ദേശീയ വിമാനങ്ങള്‍ക്കുള്ള ഇന്ധന നിരക്കില്‍ സംസ്ഥാന സര്‍ക്കാര്‍ കുറവ് വരുത്തിയ സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ എയര്‍ ഇന്ത്യ നടപടി സ്വീകരിക്കുമെന്ന് എയര്‍ ഇന്ത്യ ഗള്‍ഫ് റീജിയണല്‍ ഡയറക്ടര്‍ പി. പി. സിംഗ് പറഞ്ഞു.
പി. പി. സിംഗുമായി സംയുക്ത കര്‍മസമിതി പ്രതിനിധികള്‍ ചര്‍ച്ച നടത്തി. വിമാനനിരക്ക് കുറയ്ക്കാനും സര്‍വീസുകള്‍ മെച്ചപ്പെടുത്താനും എയര്‍ ഇന്ത്യ അധികൃതര്‍ ഒരുക്കമാണെന്ന് അറിയിച്ചതായി കര്‍മസമിതി ചെയര്‍മാന്‍ കെ. പി. മുഹമ്മദ്കുട്ടി പറഞ്ഞു.
കോഴിക്കോട്ടേക്കുള്ള നേരിട്ടുള്ള വിമാനങ്ങളിലെ നിരക്ക് കുറയ്ക്കാന്‍ ധാരണയായിട്ടുണ്ട്. കുട്ടികള്‍ക്കുള്ള വിമാനനിരക്ക് യാത്രാക്കൂലിയുടെ 50 ശതമാനമാക്കി കുറയ്ക്കും. ഇത് ഇപ്പോള്‍ 67 ശതമാനമാണ്. ഈദ് അവധിദിവസങ്ങളിലും സ്കൂള്‍ ഒഴിവുകാലത്തും ടിക്കറ്റ് ബുക്ക് ചെയ്തത് റദ്ദാക്കുന്നതിന് പിഴ ഈടാക്കുന്നത് നിര്‍ത്തലാക്കും. ജിദ്ദ-കോഴിക്കോട് വിമാനത്തില്‍ മലയാളം സംസാരിക്കുന്ന ഒരാളെയെങ്കിലും കാബിന്‍ സ്റാഫായി നിയമിക്കും.












Click it and Unblock the Notifications