വകുപ്പല്ല, ഐക്യമാണ് പ്രധാനം: കടവൂര്‍
ആലപ്പുഴ: ഏത് വകുപ്പ് കൈകാര്യം ചെയ്യുന്നുവെന്നതിനല്ല, കോണ്‍ഗ്രസിലെ ഐക്യത്തിനാണ് താന്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് വൈദ്യതിമന്ത്രി കടവൂര്‍ ശിവദാസന്‍ പറഞ്ഞു.
ഏത് വകുപ്പിന്റെ ചുമതലയായാലും ജനങ്ങളെ സേവിക്കാനാവുമെന്നും അതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ഫിബ്രവരി 10 ചൊവാഴ്ച ആലപ്പുഴ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുരളിക്ക് വേണ്ടി വൈദ്യുതി വകുപ്പ് ഒഴിയണമെന്നതു സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പൊന്നും തനിക്ക് ലഭിച്ചിട്ടില്ല.
വൈദ്യുതി ബോര്‍ഡ് പിരിച്ചുവിട്ട് ജൂണ്‍ 10നുള്ളില്‍ പുതിയ കമ്പനികള്‍ നിലവില്‍ വരണമെന്നാണ് വ്യവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications