നരേന്ദ്രന്‍ റിപ്പോര്‍ട്ട്: ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാക്കളായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയും ഇ. അഹമ്മദ് എംപിയും മുഖ്യമന്ത്രി എ. കെ. ആന്റണിയെ കണ്ടു.
ഇക്കാര്യം ഇനിയും നീട്ടികൊണ്ടുപോകാനാവില്ലെന്ന് ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അതേ സമയം ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന നിലപാടാണ് മുഖ്യമന്ത്രി ലീഗ് നേതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതില്‍ ലീഗ് നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യത്തില്‍ നടപടി വേണമെന്നാണ് ലീഗിന്റെ നിലപാട്. റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കണമെന്നാണ് കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിന്റെയും നിലപാട്.












Click it and Unblock the Notifications