മുരളിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച 1.40ന്
തിരുവനന്തപുരം: കെ. മുരളീധരന്‍ സപ്തംബര്‍ 11 ബുധനാഴ്ച ഉച്ചയ്ക്ക് 1.40ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ഉച്ചയ്ക്ക് 12 മണി മുതല്‍ 1.30 വരെ രാഹുകാലമായതിനാലാണ് സത്യപ്രതിജ്ഞാചടങ്ങ് 1.40ന് നടത്താന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച മുഖ്യമന്ത്രി എ. കെ. ആന്റണി ഗവര്‍ണര്‍ സിക്കന്തര്‍സിംഗ് ബക്തിനെ കണ്ട് മുരളിയെ മന്ത്രിസഭയിലുള്‍പ്പെടുത്തുന്ന വിവരം ഔദ്യോഗികമായി അറിയിച്ചു.
ബുധനാഴ്ച വൈകീട്ട് നടക്കുന്ന മന്ത്രിസഭായോഗത്തില്‍ മുരളീധരന്‍ പങ്കെടുക്കും. രാവിലെ നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗം മുരളിയ്ക്ക് കൂടി പങ്കെടുക്കുന്നതിനായി വൈകീട്ടേക്ക് മാറ്റുകയായിരുന്നു.












Click it and Unblock the Notifications