റാംഗിംഗ്: നടപടിക്ക് ഹൈക്കോടതി നിര്‍ദേശം
കൊച്ചി: കേരള സര്‍വകലാശാലയുടെ കാര്യവട്ടം ഹോസ്റലില്‍ റാംഗിംഗ് തടയുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു.
ഹോസ്റലിലെ അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ഹോസ്റലില്‍ അച്ചടക്കം നിലനിര്‍ത്തുന്നതിലും സര്‍വകലാശാലയും ഹോസ്റല്‍ അധികൃതരും പരാജയപ്പെട്ടിരിക്കുകയാണെന്ന് ചീഫ് ജസ്റിസ് എന്‍. കെ. സോധി, ജസ്റിസ് കെ. കെ. ദിനേശന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഹോസ്റലിലെ അച്ചടക്കവും സുരക്ഷയും നിലനിര്‍ത്തുന്നതിനായി സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹോസ്റല്‍ വാര്‍ഡന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ റാഗ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ചില വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ കോടതി നേരത്തെ പ്രാഥമികതല നടപടികള്‍ സ്വീകരിച്ചിരുന്നു.












Click it and Unblock the Notifications