Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂപ്പിയെ തടഞ്ഞ എസ്എഫ്ഐക്കാര്‍ക്ക് ലാത്തിയടി

ആലപ്പുഴ: അറബി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിയെ തടയാന്‍ എത്തിയ എസ്എഫ്ഐയ്ക്കാര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. 12 വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് പരിക്കേറ്റു.

ബിഎഡ് പ്രശ്നത്തില്‍ എസ്എഫ്ഐക്കാര്‍ പ്രതിഷേധിയ്ക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നതിനാല്‍ കനത്ത പൊലീസ് സംരക്ഷണമുണ്ടായിരുന്നു. എസ്എഫ്ഐക്കാര്‍ വേദിയുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചത് പൊലീസ് അറിഞ്ഞില്ല.

മന്ത്രി വേദിയിലെത്തിയ ഉടന്‍ എസ്എഫ്ഐ ജില്ലാ നേതാവ് സീനയുടെ നേതൃത്വത്തിലുള്ള സംഘം ഗോ ബാക്ക് വിളികളുമായി സ്റേജിലേക്ക് കയറാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസ് ഇത് തടഞ്ഞു. ഇതിനിടയില്‍ രണ്ട് വിദ്യാര്‍ത്ഥിനിടകളടക്കം 12 പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ ഏരിയ പ്രസിഡന്റ് കെ.ടി. മാത്യുവിന്റെ കണ്ണിന് താഴെ മുറിവേറ്റു. പരിക്കേറ്റവരെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+