സുഗന്ധ വ്യഞ്ജന കൃഷിയില്‍ പരിശീലനം
കൊച്ചി: തൊഴിലില്ലാത്ത യുവാക്കള്‍ക്കായി സ്പൈസസ് ബോര്‍ഡ് മൂന്ന് മാസത്ത പരിശീലന പരിപാടി തുടങ്ങി. കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട പരിജ്ഞാനം യുവാക്കളിലുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി .
സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സി. ജെ. ജോണ്‍ ആദ്യ ബാച്ച് ഉദ്ഘാടനം ചെയ്തു. കൊച്ചിയിലും ഇടുക്കി ജില്ലയിലെ മൈലാടുംപാറയിലെ സ്പൈസസ് ബോര്‍ഡിന്റെ ഗവേഷണ കേന്ദ്രത്തിലുമായി മൂന്ന് മാസത്തെ പരിശീലന പരിപാടി നടക്കും.
കീടങ്ങളെ തുരത്തല്‍, വിളവെടുപ്പിന് ശേഷമുള്ള നിയന്ത്രണങ്ങള്‍, സംസ്കരണം, ചില സുഗന്ധവ്യഞ്ജനങ്ങളുടെയു ഔഷധസസ്യങ്ങളുടെയും ജൈവകൃഷി തുടങ്ങിയവയിലാണ് പരിശീലനം നല്‍കുന്നത്.
ഗ്രാമപ്രദേശങ്ങളില്‍ സ്വാശ്രയരീതിയില്‍ മികച്ച കൃഷി സമ്പ്രദായങ്ങള്‍ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി നടപ്പിലാക്കുന്നത്.
കയറ്റുമതി സാദ്ധ്യതയുള്ള വാനില, ഏലം, മുളക്, കുരുമുളക്, ഇഞ്ചി, ഔഷധസസ്യങ്ങള്‍ തുടങ്ങിവയുടെ കൃഷി സമ്പ്രദായങ്ങളിലാണ് യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നത്.












Click it and Unblock the Notifications