ഹിന്ദു അജണ്ടയുമായി ചേരില്ല: വിദ്യാസാഗര്‍
തിരുവനന്തപുരം: ബിജെപിയുമായി എസ്എന്‍ഡിപി സഖ്യമുണ്ടാക്കില്ലെന്ന് എസ്എന്‍ഡിപി യോജം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്നാലെ പ്രസിഡന്റ് അഡ്വ. സി. കെ. വിദ്യാസാഗറും വ്യക്തമാക്കി.
ഹിന്ദു അജണ്ടയുമായി എസ്എന്‍ഡിപി സഖ്യമുണ്ടാക്കില്ലെന്ന് വിദ്യാസാഗര്‍ പറഞ്ഞു. അരുവിപ്പുറം ശിവരാത്രി മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിദ്യാസാഗര്‍.
ശ്രീനാരായണഗുരുവിന്റെ പ്രബോധനങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ ഇവിടെ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകില്ലെന്നായിരുന്നെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വര്‍ക്കല രാധാകൃഷ്ണന്‍ പറഞ്ഞു.
കിളിമാനൂര്‍ ബാബു, കെ. മോഹന്‍കുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, എം. എസ്. അനില്‍, ബിജു രമേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications