ഷാര്‍ജയില്‍ വിമാനാപകടം: 35 മരണം
ഷാര്‍ജ: ഷാര്‍ജയില്‍ വിമാനം തകര്‍ന്നം ഒട്ടേറെപേര്‍ മരിച്ചതായി വാര്‍ത്ത. 35 പേര്‍ മരിച്ചതായാണ് ആദ്യ വാര്‍ത്തകള്‍ ഇതില്‍ മലയാളികളും ഉണ്ടെന്നാണ് കരുതുന്നത്.
ഇറാന്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. കിഷ് എയര്‍വേസ് വിമാനമാണിത്. ഷാര്‍ജ വിമാനത്താവളത്തോട് അടുത്തപ്പോഴായിരുന്നു അപകടം.
വിസ മാറ്റുന്നതിനായി പോയവരാണ് അപകടത്തില്‍ പെട്ടവര്‍. മൂന്നുമാസത്തെ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ അത് പൂര്‍ത്തിയാവുമ്പോള്‍ പുറത്ത് പോയി അത് പുതുക്കി മടങ്ങിവരും. ഇതിനായി പുറത്തേയ്ക്ക് പോകുന്നവരായിരുന്നു ഈ വിമാനത്തിലുണ്ടായിരുന്നവരെന്നാണ് കരുതുന്നത്.
അപകടം എങ്ങനെ ആണ് ഉണ്ടായതെന്നും വ്യക്തമല്ല. അട്ടിമറി ആണോ എന്ന് ചില കേന്ദ്രങ്ങള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അപകടം അട്ടിമറി അല്ലെന്നം ഔദ്യോഗിക വൃത്തങ്ങള്‍ ആദ്യം പ്രതികരിച്ചു. എന്നാലും ഇത് അവര്‍ ഉറപ്പാക്കിയിട്ടില്ല.
വിമാനം പൂര്‍ണമായും കത്തി കരിഞ്ഞതായാണ് അറിയുന്നത്. വിമാനത്തിന്റെ വാലറ്റം മാത്രമേ ഇപ്പോള്‍ കാണാനുള്ളു എന്ന് ഷാര്‍ജ വിമാനത്താവളത്തിലെ കാഴ്ചക്കാര്‍ പറയുന്നു.
വിമാനത്തില്‍ 60 ലേറെ യാത്രക്കാരുണ്ടായിരുന്നതായാണ് ഔദ്യോഗിക ഭാഷ്യം. വിമാനത്താവളത്തിടുത്ത് വീണ് കത്തുന്ന ഇറാന്‍ വിമാനവും ഹെലികോപ്റ്ററുകളടെ രക്ഷാപ്രവര്‍ത്തവും പ്രാദേശിക ടെലിവിഷന്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്തു.
യാത്രക്കാര്‍ 50 ആയിരുന്നെന്നും അതില്‍ ഒന്ന് ഒരു കുട്ടി ആയിരുന്നെന്നുമാണ് ഷാര്‍ജ ടെലിവിഷന്‍ വാര്‍ത്തയില്‍ പറയുന്നത്.
മികച്ച സുരക്ഷാ ചരിത്രമുള്ള വിമാനമായ ഫോക്കറാണ് ഈ അപകടത്തില്‍ പെട്ടത്. എന്നാല്‍ ഫോക്കര്‍ 50 വിമാനത്തില്‍ പെട്ട ഈ വിമാനത്തില്‍ പരമാവധി കയറാവുന്നത് 50 പേര്‍ക്കാണ്. 50 യാത്രക്കാരും രണ്ട് ക്യാബിന്‍ ജീവനക്കാരും രണ്ട് ഫ്ലൈറ്റ് ജിവനക്കാരും ഉള്‍പ്പടെ 54 പേരുമായാണ് ഈ വിമാനത്തിന് നിര്‍ദ്ദേശിച്ചിട്ടുള്ള പറക്കല്‍ രീതി.












Click it and Unblock the Notifications