ബിഷപ്പ് ഹൗസിനെ ചൊല്ലി തര്‍ക്കം
കൊച്ചി: തിരുവല്ലയ്ക്ക് സമീപം മേപ്രാള്‍ സെന്റ് ജോണ്‍സ് പള്ളിയോട് ചേര്‍ന്നുള്ള ബിഷപ്പ് ഹൗസിനെ ചൊല്ലി ഓര്‍ത്തഡോക്സ്, മലങ്കര വിഭാഗങ്ങള്‍ തമ്മില്‍ പുതിയ തര്‍ക്കം ഉടലെടുത്തു.
അഞ്ച് വര്‍ഷമായി പൂട്ടിക്കിടക്കുന്ന ബിഷപ്പ് ഹൗസ് യാക്കോബായ വിഭാഗം മെത്രാപ്പോലീത്ത മാര്‍ക്കോസ് മാര്‍ കുരിലോസ് കൈയടക്കിയെന്നാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആരോപണം.
ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് സെന്റ് ജോണ്‍സ് പള്ളിയില്‍ ഇരുവിഭാഗത്തില്‍ പെട്ട വിശ്വാസികളും ഊഴം വച്ചാണ് പ്രാര്‍ഥന നടത്തിവന്നിരുന്നത്. തര്‍ക്കം മൂലം ബിഷപ്പ് ഹൗസ് അടച്ചിടുകയും ചെയ്തു.
അതേ സമയം കഴിഞ്ഞ ആറ് ദശകങ്ങളായി ബിഷപ്പ് ഹൗസ് തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആരോപണം. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ബിഷപ്പ് ഹൗസ് തങ്ങളാണ് ഉപയോഗിച്ചിരുന്നതെന്നും ഇതുവരെ ബിഷപ്പ് ഹൗസിന്മേല്‍ ഓര്‍ത്തഡോക്സ് വിഭാഗം അവകാശവാദം ഉന്നയിച്ചിരുന്നില്ലെന്നും യാക്കോബായ വിഭാഗം പറയുന്നു.
അതേ സമയം തര്‍ക്കത്തെ തുടര്‍ന്ന് ബിഷപ്പ് ഹൗസ് അടച്ചിട്ടിരുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച ഇരുവിഭാഗങ്ങളും തമ്മിലുണ്ടാക്കിയ ധാരണയുടെ ലംഘനമാണ് യാക്കോബായ വിഭാഗം നടത്തിയിരിക്കുന്നതെന്നുമാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആരോപണം.












Click it and Unblock the Notifications