കോള ഫാക്ടറികള്‍ പൂട്ടണമെന്ന് പരിഷത്ത്
തൃശൂര്‍: സംസ്ഥാനത്തെ കൊക്ക കോള, പെപ്സി ഫാക്ടറികള്‍ അടച്ചുപൂട്ടണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശൂര്‍ ജില്ലാ യൂണിറ്റ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടില്‍ വികസ്വര രാജ്യങ്ങളില്‍ പെപ്സിയും കൊക്ക കോളയും നടത്തിവരുന്ന ചൂഷണത്തിന്റെ വിവിധ വശങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് പരിഷത്തിന്റെ ജില്ലാ സമ്മേളനം പാസാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
വിഷാംശമടങ്ങിയ പാനീയങ്ങള്‍ വിപണിലിറക്കുന്ന കോള കമ്പനികള്‍ വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്പിക്കാത്ത സാമ്രാജ്യത്വ നിലപാടാണ് കൈകൊള്ളുന്നത്. ഈ കമ്പനികള്‍ ഇവിടുത്തെ വെള്ളം ക്രമാതീതമായി ഊറ്റുകയും അത് വിപണിയില്‍ വില്‍ക്കുകയും ചെയ്യുന്നു.
കോള പ്രശ്നത്തില്‍ ജെപിസി റിപ്പോര്‍ട്ട് വന്നതിന് ശേഷംനടപടി സ്വീകരിക്കാമെന്നാണ് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ കോള യൂണിറ്റുകള്‍ അടച്ചുപൂട്ടാന്‍ ഉടന്‍ നടപടി സ്വീകരിക്കണം.
റോഡ് സുരക്ഷാ കൗണ്‍സിലിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് മറ്റൊരു പ്രമേയത്തില്‍ പരിഷത്ത് ആവശ്യപ്പെട്ടു.












Click it and Unblock the Notifications