Get Updates
Get notified of breaking news, exclusive insights, and must-see stories!

കോള കമ്പനിക്ക് മുന്നില്‍ 21 മുതല്‍ സത്യഗ്രഹം

പാലക്കാട്: പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനി അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഫിബ്രരി 21 മുതല്‍ കമ്പനിക്ക് മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് എ. കൃഷ്ണന്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്ക് അയച്ച നിവേദനത്തില്‍ പറഞ്ഞു.

ശീതളപാനീയങ്ങളില്‍ വിഷാംശമുണ്ടെന്ന ജെപിസി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സത്യഗ്രഹം നടത്തുന്നത്. 21ന് രാവിലെ ഒമ്പത് മണിക്ക് സത്യഗ്രഹം ആരംഭിക്കും.

പ്ലാച്ചിമടയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം മനസിലാക്കാന്‍ മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ സ്ഥലത്തെത്തി കാര്യങ്ങള്‍ നേരില്‍ കാണാത്തതില്‍ പ്രതിഷേധമുണ്ടെന്നും നിവേദനത്തില്‍ പറയുന്നു.

വായുവും ജലവും ഉള്‍പ്പെടെയുള്ള പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് നിവേദനത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+