Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം കളക്ടറെ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ തടഞ്ഞു

തിരുവനന്തപുരം: ടെക്നോപാര്‍ക്കിന് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനെത്തിയ കളക്ടറെ കഴക്കൂട്ടം ആറ്റിപ്രക്ക് സമീപം കുഴിവിളയില്‍ ഹിന്ദു ഐക്യവേദിപ്രവര്‍ത്തകര്‍ കളക്ടറെ തടഞ്ഞു.

ഫിബ്രവരി പതിനൊന്ന് ബുധനാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. സ്ഥലം എടുക്കല്‍ സംബന്ധിച്ച് ആക്ഷന്‍കൗണ്‍സിലും ഭൂസംരക്ഷണസമിതിയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ഏതെല്ലാം ഭാഗത്തെ ഭൂമിയാണ് ഏറ്റെടുക്കേണ്ടതെന്ന് കണ്ടെത്താനായിരുന്നു ജില്ലാകളക്ടര്‍ കെ.ആര്‍.മുരളീധരനും റവന്യൂ ഉദ്യോഗസ്ഥരും അവിടെ എത്തിയത്.

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്‍പതോളം പേരടങ്ങുന്ന ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ കളക്ടറേയും സംഘത്തേയും തടഞ്ഞത്. മദ്രാവാക്യങ്ങള്‍ മുഴക്കി പ്രവര്‍ത്തകര്‍ മുന്നോട്ടുവന്നെങ്കിലും സംഘര്‍ഷവസ്ഥയൊന്നും ഉണ്ടായില്ല. തുടര്‍ന്ന് പരിശോധന നിറുത്തി കളക്ടറും സംഘവും മടങ്ങി.

ടെക്നോപാര്‍ക്കിന് ഇപ്പോള്‍ ഉള്ള സ്ഥലം തന്നെ പൂര്‍ണമായും ഉപയോഗിയ്ക്കാതെ വീണ്ടും സ്ഥലം ഏറ്റെടുക്കുകയാണെന്ന് പറഞ്ഞ് നാട്ടുകാര്‍ നേരത്തേ പ്രക്ഷോഭം നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+