കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസ് ചമഞ്ഞ് മലയാളികളില്‍ നിന്ന് 26 ലക്ഷം തട്ടി

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: പൊലീസ് ചമഞ്ഞെത്തിയ മോഷണസംഘം ബാംഗ്ലൂരില്‍ നിന്ന് തലശേരിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരായ നാല് മലയാളികളില്‍ നിന്നായി 26 ലക്ഷം രൂപ തട്ടിയെടുത്തു.

സപ്തംബര്‍ ഒമ്പത് തിങ്കളാഴ്ച രാത്രി 10നും 11നും ഇടയ്ക്കാണ് സംഭവം നടന്നത്. ബിസിനസുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിലെ ചിലരില്‍ നിന്ന് പണം വാങ്ങി കേരളത്തിലേക്ക് മടങ്ങുകയായിരുന്ന നാല് പേരില്‍ നിന്നാണ് മോഷ്ടാക്കള്‍ പണം തട്ടിയത്.

സിനിമാസ്റൈലിലാണ് പിടിച്ചുപറി അരങ്ങേറിയത്. രാത്രി 9.30ന് ബാംഗ്ലൂരില്‍ നിന്ന് പുറപ്പെട്ട ബസ് 10 മണിയോടെ കങ്കേരിക്കും ബിദാദിക്കും ഇടയില്‍ വച്ച് മഫ്തിയില്‍ ബുള്ളറ്റിലെത്തിയ രണ്ടു പേര്‍ കൈകാട്ടി നിര്‍ത്തിച്ചു. തങ്ങള്‍ പൊലീസുകാരാണെന്ന് പറഞ്ഞ രണ്ടു പേരും കണ്ടക്ടറോട് ബസിന്റെ ഡോര്‍ തുറയ്ക്കാന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് സൈനിക വേഷം ധരിച്ച എട്ടു പേര്‍ രണ്ട് കാറുകളിലായെത്തി. ഒരു കള്ളക്കടത്ത് സംഘം ബസില്‍ സഞ്ചരിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ബസ് പരിശോധിക്കണമെന്നും അവര്‍ പറഞ്ഞു.

തിരച്ചിലില്‍ രത്നവ്യാപാരികളായ റഷീദ്, ഷഫീര്‍ എന്നിവരില്‍ നിന്നും 10 ലക്ഷം രൂപ വീതവും മത്സ്യത്തൊഴിലാളിയായ ഇദ്രിസില്‍ നിന്നും 6.1 ലക്ഷം രൂപയും കണ്ടെടുത്തു. യൂണിഫോം ധരിച്ച സംഘം ഇവരെ ബസില്‍ നിന്നും ഇറക്കിക്കൊണ്ടുപോയി. ഒരു ബാഗുമായി മറ്റൊരാളെയും ബസില്‍ നിന്നും പിടിച്ചിറക്കി. തുടര്‍ന്ന് ബസ് പോവാന്‍ അനുവദിച്ചു.

ഇദ്രിനെ ഒരു കാറിലും മറ്റുള്ളവരെ വേറൊരു കാറിലും കയറ്റി. ഇവരില്‍ നിന്നും പണം തട്ടിയെടുത്തതിന് ശേഷം കൈയും കാലും കെട്ടിയ നിലയില്‍ ബിദാദിക്കടുത്ത് വച്ച് കാറില്‍ നിന്ന് വലിച്ചെറിഞ്ഞു.

തങ്ങളുടെ ബന്ധുക്കളെയും ബാംഗ്ലൂരിലെ ബിസിനസ് പങ്കാളികളെയും വിവരം ഫോണിലൂടെ അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ സ്ഥലത്തെത്തി. ബിദാദി പൊലീസ് സ്റേഷനിലെത്തിയ ഇവര്‍ പൊലീസിന് പരാതി നല്‍കി. മോഷണസംഘത്തെ പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ല.

പിരിച്ചുവിടപ്പെട്ട പൊലീസ് ഓഫീസറായ ബലിയപ്പയും രണ്ടു പൊലീസുകാരും ഒരു വര്‍ഷം മുമ്പ് ഇതു പോലെ രണ്ട് മലയാളി വ്യാപാരികളില്‍ നിന്ന് 19 ലക്ഷം തട്ടിയ സംഭവം ഉണ്ടായിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X