സിപിഎം സെക്രട്ടറിയേറ്റ് യോഗം തുടങ്ങി
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ രണ്ടു ദിവസത്തെ യോഗം ഫിബ്രവരി 11 ബുധനാഴ്ച എ. കെ. ജി. സെന്ററില്‍ തുടങ്ങി.
ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ഥികളുടെ ലിസ്റിന് യോഗത്തില്‍ അന്തിമരൂപം നല്‍കിയേക്കും. ലിസ്റ് സംസ്ഥാന കമ്മിറ്റി അംഗീകരിക്കേണ്ടതുണ്ട്.
വി. എസ്. പക്ഷവും പരിഷ്കരണവാദികളും തമ്മില്‍ പല പ്രശ്നങ്ങളിലുമുള്ള വിയോജിപ്പുകളും യോഗത്തില്‍ ചര്‍ച്ചാവിഷയമാവും. പാര്‍ട്ടിയില്‍ തിരുത്തല്‍വാദ പ്രവണതകള്‍ വളരുന്നതില്‍ തോമസ് ഐസക്കും എം. എ. ബേബിയും ഉത്തരവാദികളാണെന്നതാണ് വി. എസ്. അച്യുതാനന്ദന്റെ വാദം. തന്റെ വാദം തെളിയിക്കുന്നതിനായി ശാസ്ത്രസാഹിത്യ പരിഷത്ത്, സിഡിഎസ്, കില എന്നിവയിലെ വിദഗ്ധന്‍മാരില്‍ നിന്നും അച്യുതാനന്ദന്‍ വിശദവിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപക നേതാവ് എം. പി. പരമേശ്വരനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതു സംബന്ധിച്ച് സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമുണ്ടായേക്കും.
സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത്, പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ഇ. ബാലാനന്ദന്‍, എസ്. രാമചന്ദ്രന്‍പിള്ള എന്നിവരും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.


Click it and Unblock the Notifications