Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് കപ്പല്‍ പരിഗണിക്കും; എയര്‍ ഇന്ത്യയ്ക്കെതിരെ സര്‍ക്കാര്‍

കൊച്ചി: എയര്‍ ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള വിമാന നിരക്ക് കുറയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ കപ്പല്‍ സര്‍വീസ് തുടങ്ങുന്ന കാര്യം ഗൗരവമായി ആലോചിയ്ക്കുമെന്ന് പ്രവാസികാര്യ മന്ത്രി എം. എം. ഹസന്‍ പറഞ്ഞു.

മുടങ്ങിപ്പോയ ഗള്‍ഫ് കപ്പല്‍ സര്‍വീസ് പുനഃസ്ഥാപിക്കുന്നതിന് ചര്‍ച്ചകള്‍ നടക്കുകയാണ്. ഗള്‍ഫ് വിമാനനിരക്ക് കുറയ്ക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായില്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

എയര്‍ ഇന്ത്യ നിരക്ക് പ്രശ്നത്തില്‍ മാനേജിംഗ് ഡയറക്ടര്‍ തുളസീദാസുമായി ചര്‍ച്ചചെയ്തിട്ടുണ്ട്. നിരക്കു കുറഞ്ഞ രീതി പരിഗണിക്കാമെന്നാണദ്ദേഹം അറിയിച്ചത്. ഏവിയേഷന്‍ ഫ്യൂവലിന് വില്‍പന നികുതി ഈടാക്കുന്നതിനാലാണ് നിരക്ക് കൂട്ടുന്നതെന്ന ചില കേന്ദ്രങ്ങളുടെ പ്രചാരണം ശരിയല്ല.

അന്തരാഷ്ട്ര സര്‍വീസുകള്‍ ഏഴ് മാസമായി നികുതി അടയ്ക്കുന്നില്ല. ഇത്തവണ ബജറ്റില്‍ നികുതി 39 ല്‍ നിന്ന് 25 ശതമാനം ആയി കുറച്ചു. അന്താരാഷ്ട്ര ഫ്ലൈറ്റുകളെ ഒഴിവാക്കുകയും ചെയ്തു. ഇക്കാര്യം കേന്ദ്രവ്യോമയാന മന്ത്രിയെ അറിയിച്ചിട്ടുണ്ട്. ശ്രീലങ്കന്‍, ഖത്തര്‍, ഒമാന്‍ എയര്‍വേയ്സുകളുടെ നിരക്കുമായി താരതമ്യപ്പെടുത്തിയാല്‍ എയര്‍ ഇന്ത്യയിലെ ഒരു ഗള്‍ഫ് യാത്രക്കാരന്‍ 2000 രൂപ അധികം നല്‍കണം. ഈ സാഹചര്യത്തിലാണ് മുടങ്ങിപ്പോയ ഗള്‍ഫ് കപ്പല്‍ പുനരാരംഭിക്കാന്‍ ആലോചിയ്ക്കുന്നത്. കമ്പനികള്‍ ഇതിന് തയ്യാറായിട്ടുണ്ട്. അഞ്ചുപകലും അഞ്ചുരാത്രിയും കപ്പല്‍ യാത്രചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളുടെ സാധ്യത പരിഗണിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഓഹരിപങ്കാളിത്തം അവര്‍ ആവശ്യപ്പെട്ടിരിയ്ക്കുകയാണ്.-മന്ത്രി ഹസ്സന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+