മൂവാറ്റുപുഴയില്‍ ജോസ് കെ.മാണി
തിരുവനന്തപുരം: ഒടുവില്‍ റവന്യുമന്ത്രി മാണിയുടെ മകന്‍ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നു. കെ.എം. മാണിയുടെ മകനും യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡന്റുമായ ജോസ് കെ.മാണിയെ മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാക്കാനാണ് കേരള കോണ്‍ഗ്രസ് (എം) സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചത്.
ഔദ്യോഗിക പ്രഖ്യാപനം നടത്താന്‍ പാര്‍ട്ടി അധ്യക്ഷന്‍ മന്ത്രി സി.എഫ്. തോമസിനെ യോഗം ചുമതലപ്പെടുത്തി. യു.ഡി.എഫ്. യോഗത്തിന് ശേഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുള്ളു.
മൂവാറ്റുപുഴ മണ്ഡലം മാണി ഗ്രൂപ്പിന് മാത്രം അവകാശപ്പെട്ടതാണെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ വ്യക്തമാക്കി. ഐ.എഫ്.ഡി.പി. എന്ന പാര്‍ട്ടി രൂപവത്കരിച്ച് ബി.ജെ.പി.യുടെ പിന്തുണയോടെ മന്ത്രിയായ പി.സി. തോമസിനെതിരെ ശക്തമായ പ്രചാരണം നടത്താനാണ് തീരുമാനം.
പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും ബി.ജെ.പി.യെ മുഖ്യശത്രുവായി പ്രഖ്യാപിക്കണമെന്ന് മന്ത്രി കെ.എം. മാണി അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications