കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍വകലാശാല യോഗം തടസപ്പെടുത്തി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഒരു സംഘം യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ കേരള കാര്‍ഷിക സര്‍വകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തടസപ്പെടുത്തി.

ഫിബ്രവരി 11 ബുധനാഴ്ച തൈക്കാട് ഗസ്റ് ഹൗസില്‍ നടക്കുന്ന യോഗമാണ് തടസപ്പെടുത്തിയത്. മുന്‍ പിവിസിയും ഇപ്പോഴത്തെ അസോസിയേറ്റ് പ്രൊഫസറുമായ പത്തിയൂര്‍ ഗോപിനാഥിനെ സസ്പെന്റ് ചെയ്യണമെന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം നടപ്പിലാക്കാത്തതിലും സര്‍വകലാശാല ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടി പുന:പരിശോധിക്കാത്തതിലും പ്രതിഷേധിച്ചാണ് കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗം തടസപ്പെടുത്തിയത്.

വൈസ് ചാന്‍സലര്‍ കെ. വി. പീറ്ററായിരുന്നു യോഗത്തില്‍ അധ്യക്ഷ വഹിക്കുന്നത്. അദ്ദേഹത്തെ യോഗഹാളില്‍ തള്ളിക്കയറിയ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. പി. പി. ജോര്‍ജ് എംഎല്‍എ സ്ഥലത്തെത്തി പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള വിവാദപരമായ തീരുമാനം നടപ്പിലാക്കില്ലെന്ന് പ്രതിഷേധക്കാര്‍ക്ക് ഉറപ്പുനല്‍കി. പൊലീസെത്തി പ്രവര്‍ത്തകരെ നീക്കിയതിന് ശേഷം യോഗം തുടങ്ങി.

പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കവുമായി സര്‍വകലാശാല അധികൃതര്‍ മുന്നോട്ടുപോവുകയാണെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് കെഎസ്യു നേതാവ് എം. വിന്‍സെന്റ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X