മാറാട് റിപ്പോര്‍ട്ട് പുറത്തുവിടരുത്: ഹൈക്കോടതി
കൊച്ചി: മാറാട് കലാപത്തെ കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഹൈക്കോടതി അന്വേഷണകമ്മിഷനായ മഞ്ചേരി ജില്ലാ ജഡ്ജിയോട് ആവശ്യപ്പെട്ടു.
മുദ്രവച്ച കവര്‍ തുറന്ന് റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ജസ്റിസ് എ. രാമചന്ദ്രന്‍ നായര്‍ കമ്മിഷന് അനുമതി നല്‍കി. റിപ്പോര്‍ട്ട് വിലയിരുത്തി മുദ്രവച്ച കവറില്‍ അഭിപ്രായം ഹൈക്കോടതിയെ അറിയിക്കണം. റിപ്പോര്‍ട്ടിന്റെ ഏതെല്ലാം ഭാഗങ്ങള്‍ പുറത്തുവിടാമെന്നും ഏതെല്ലാം ഭാഗങ്ങള്‍ പുറത്തുവിടരുതെന്നും കമ്മിഷന് നിര്‍ദേശിക്കാം.
അന്വേഷണവുമായി കമ്മിഷന് മുന്നോട്ടുപോവാമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമായി ബന്ധമില്ലാത്ത സാക്ഷികളെ ചോദ്യം ചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
റിപ്പോര്‍ട്ട് കമ്മിഷന്‍ പരിശോധിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് വേണ്ടി ഡിജിപിയും മറ്റും നല്‍കിയ ഹര്‍ജിയിന്മേലാണ് ഇടക്കാല ഉത്തരവുണ്ടായത്. രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും ഡിജിപി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications