മുരളി ഇന്ന് മന്ത്രിയായി സ്ഥാനമേല്‍ക്കും
തിരുവനന്തപുരം: കെ. മുരളീധരന്‍ ഫിബ്രവരി 11 ബുധനാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മുരളി മന്ത്രിയാവുന്നതോടെ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 21 ആവും.
മുരളിയുടെ വകുപ്പ് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ബുധനാഴ്ച വകുപ്പിന്റെ കാര്യത്തില്‍ തീരുമാനമായേക്കും. കടവൂര്‍ ശിവദാസനില്‍ നിന്ന് മാറ്റി വൈദ്യുതി വകുപ്പ് മുരളിക്ക് നല്‍കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
നിലവില്‍ ഐ ഗ്രൂപ്പ് മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന വകുപ്പ് മുരളിക്ക് നല്‍കുന്നതിനോട് കരുണാകരന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ സുപ്രധാനമായ വകുപ്പ് മുരളിക്ക് നല്‍കേണ്ടതാണെന്നാണ് കരുണാകരന്റെ നിലപാട്.
ഉച്ചയ്ക്ക് 1.40ന് ആണ് മുരളി രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. 12 മുതല്‍ 1.30 വരെ രാഹുകാലമായതിനാല്‍ സത്യപ്രതിജ്ഞ 1.40ന് നിശ്ചയിക്കുകയായിരുന്നു.
കെ. കരുണാകരന്റെ എതിര്‍പ്പുകളെ മാനിക്കാതെ മുരളി മന്ത്രിസഭയില്‍ അംഗമാവുന്നതിന് ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ട്.












Click it and Unblock the Notifications