Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിലെ പ്രശ്നം തീരും: മുരളി

തിരുവനന്തപുരം: താന്‍ മന്ത്രിയാവുന്നതോടെ കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീരുമെന്ന് കെ. മുരളീധരന്‍ പറഞ്ഞു.

കെ. കരുണാകരന്റെ അനുഗ്രഹാശിസുകളോടെയാണ് താന്‍ മന്ത്രിയാവുന്നത്. ഐ ഗ്രൂപ്പിന്റെ മന്ത്രി തന്നെയാണ് താന്‍. തന്റെ രക്തസാക്ഷിത്വത്തിലൂടെ കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്- മുരളി പറഞ്ഞു. ഫിബ്രവരി 11 ചൊവാഴ്ച തിരുവനന്തപുരത്തെത്തിയ മുരളീധരന്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുയായിരുന്നു.

രാവിലെ കണ്ണൂര്‍ എക്സ്പ്രസിനാണ് മുരളി കോഴിക്കോടു നിന്ന് തിരുവനന്തപുരത്തെത്തിയത്. ഭാര്യയും മക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

മുരളിയെത്തി അരമണിക്കൂറിനുള്ളില്‍ കെ. കരുണാകരന്‍ മുംബൈയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തി. കൊച്ചിയില്‍ നിന്നാണ് അദ്ദേഹം തിരുവനന്തപുരത്ത് വന്നത്. വാര്‍ത്താ ലേഖകരോട് സംസാരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.

ഉച്ചയ്ക്ക് 1.40ന് നടയ്ക്കുന്ന മുരളിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കെ. കരുണാകരനും പത്മജാ വേണുഗോപാലും മുരളിയുടെ കുടുംബാംഗങ്ങളും പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+