എസ്എസ്എല്‍സി ബുക്ക് ബോണ്ട് പേപ്പറിലാക്കണം
തിരുവനന്തപുരം: നീണ്ട കാലം കേടുപാട് കൂടാതെ നിലനില്‍ക്കുന്നതിനായി എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റുകള്‍ കട്ടിയുള്ള ബോണ്ട് പേപ്പറിലാക്കണമെന്ന് ലോകായുക്ത ഗവര്‍മെന്റ് പരീക്ഷാ കമ്മിഷണറോട് ആവശ്യപ്പെട്ടു.
ബിരുദ വിദ്യാര്‍ഥികളായ വി. എന്‍. നീമ, എസ്. ഷൈനി എന്നിവര്‍ നല്‍കിയ ഹര്‍ജികളിന്മേലാണ് ലോകായുക്ത കെ. ശ്രീധരനും ഉപലോകായുക്ത വി. ബാലകൃഷ്ണന്‍ നമ്പ്യാരും ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്ത എസ്എസ്എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതു മുതല്‍ മാര്‍ക്ക് ലിസ്റുകള്‍ ബോണ്ട് പേപ്പറിലാക്കണമെന്നാണ് ഉത്തരവ്. ഇക്കാര്യത്തില്‍ നടപടിയെത്തതു സംബന്ധിച്ച റിപ്പോര്‍ട്ട് മാര്‍ച്ച് 15നകം ലോകായുക്തിന് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ലാമിനേറ്റ് ചെയ്ത എസ്എസ്എല്‍സി ബുക്കിന് അംഗീകാരമുണ്ടാവില്ലെന്ന ഗവര്‍മെന്റ് പരീക്ഷാ കമ്മിഷണറുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ പരാതി നല്‍കിയത്. ഉത്തരവ് നീതിക്ക് നിരക്കുന്നതല്ലെന്ന് ലോകായുക്ത വ്യക്തമാക്കി.
എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ബോണ്ട് പേപ്പറിലാക്കുന്നതു കൊണ്ട് സര്‍ക്കാരിന് അധിക ചെലവ് വരില്ലെന്നും വിദ്യാര്‍ഥികള്‍ നല്‍കുന്ന ഫീസ് ഇതിന് മതിയാവുമെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.
സര്‍വകലാശാലകള്‍ക്കും സിബിഎസ്ഇക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതില്‍ ഈ നിര്‍ദേശം പിന്തുടരാവുന്നതാണെന്ന് ലോകായുക്ത വ്യക്തമാക്കി.












Click it and Unblock the Notifications