Get Updates
Get notified of breaking news, exclusive insights, and must-see stories!

വിസ തട്ടിപ്പ് യുവതി പിടിയില്‍

കോട്ടയം: ലക്ഷക്കണക്കിന് രൂപയുടെ വിസ തട്ടിപ്പ് നടത്തിയ ദമ്പതികളില്‍ ഭാര്യ പിടിയിലായി. ഭര്‍ത്താവിനെ പോലീസ് തെരയുകയാണ്. കോതമംഗലം, ചേലാട്ടുകര കീരംപാറ ചെങ്ങമനാട്ട് മനോജിന്‍െറ ഭാര്യ ജെയ്സി (28) യെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റുചെയ്തത്. ഒന്നാംപ്രതി മനോജ് (34) ഒളിവിലാണ്. കീരംപാറയിലുള്ള വീട്ടില്‍നിാണ് ജെയ്സിയെ അറസ്റുചെയ്തത്.

വിസ നല്‍കാമെന്ന് പറഞ്ഞ് 56 പേരില്‍ നിന്നായി പണം തട്ടിയെടുത്തതായി ജെയ്സി പോലീസിനോട് സമ്മതിച്ചു. എന്നാല്‍ തട്ടിപ്പിനിരയായവരുടെ എണ്ണം നൂറിലേറെ വരുമെന്നാണ് പോലീസിന്‍െറ നിഗമനം.

ആര്‍പ്പൂക്കര രാമകൃഷ്ണമന്ദിരത്തില്‍ വാസുദേവന്‍ നായരുടെ മകന്‍ അനീഷിന്‍െറ പരാതിയെത്തുടര്‍ാണ് അറസ്റ്. 2002 സെപ്റ്റംബറില്‍ മനോജും ജെയ്സിയും ചേര്‍ന്ന് അമേരിക്കയിലെ അലാസ്കയിലേക്ക് പോകുതിന് വിസ സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞ് 70,000 രൂപയും പാസ്പോര്‍ട്ടും അനീഷിന്‍െറ കൈയില്‍ നിന്ന് വാങ്ങിയിരുന്നു. വിസ സംഘടിപ്പിച്ച് കൊടുക്കുതിന് ഒരു ലക്ഷം രൂപയാണ് ഇവര്‍ അനീഷിനോട് ആവശ്യപ്പെട്ടിരുന്നത്. വിസ നല്‍കുമ്പോള്‍ ബാക്കി തുക കൊടുക്കണമൊയിരുു വ്യവസ്ഥ. എന്നാല്‍ അഡ്വാന്‍സ് തുക അനീഷിന്‍െറ വീട്ടിലെത്തി വാങ്ങിയ ദമ്പതികള്‍ പിന്നീട് മുങ്ങുകയായിരുന്നു.

ഏറ്റുമാനൂരുള്ള ഒരു ഹോട്ടലില്‍ തങ്ങിയാണ് ദമ്പതികള്‍ ഈ തട്ടിപ്പ് നടത്തിയിരുന്നത്.

കോട്ടയം, എറണാകുളം, തൊടുപുഴ, കോതമംഗലം, ഏറ്റുമാനൂര്‍ സ്വദേശികളാണ് ഇവരുടെ തട്ടിപ്പിന് കൂടുതല്‍ ഇരയായത്. തിരുവല്ലയിലുള്ള സി.എസ്.ഐ. പുരോഹിതന്‍ മുഖേന റിക്രൂട്ട്മെന്റ് നടത്തുന്നുവെന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ പണാപഹരണം നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+