മരിച്ചവരില്‍ അഞ്ച് മലയാളികളും
ഷാര്‍ജ: ഷാര്‍ജയില്‍ വിമാനം തകര്‍ന്ന് മരിച്ച 43 പേരില്‍ അഞ്ച് മലയാളികളും ഉള്‍പ്പെടുന്നതായി കരുതുന്നു.
മൂന്ന് മലയാളികളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. തൃശൂര്‍ സ്വദേശികളായ കൂര്‍ക്കഞ്ചേരി കെ. എസ്. മോഹനന്‍ (48), പൂക്കോട്ടില്‍ മനോജ് (31), കൊല്ലം കടയ്ക്കല്‍ നസീബ് മുസ്തഫ (28)എന്നിവരാണ് മരിച്ചതായി സ്ഥിരീകരിച്ചത്. ജഗന്നാഥന്‍, അബ്ദുള്‍ സലാം എന്നീ മലയാളികളും മരിച്ചതായി സംശയിക്കുന്നുണ്ട്.
മരിച്ചവരില്‍ 12 പേര്‍ ഇന്ത്യക്കാരാണ്. വിമാനത്തില്‍ 40 യാത്രക്കാരും ആറ് ജീവനക്കാരുമാണുണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേര്‍ രക്ഷപ്പെട്ടു.
മരിച്ച കെ. എസ്. മോഹനന്‍ ഷാര്‍ജയിലെ നസ്ല റസ്റോറന്റില്‍ ജോലി ചെയ്യുകയായിരുന്നു. വിസ പുതുക്കാനായി ഇറാനില്‍ പോയി മടങ്ങിവരുമ്പോഴാണ് അപകടത്തില്‍ പെട്ടത്. ആറ് വര്‍ഷമായി ഷാര്‍ജയില്‍ ജോലി ചെയ്തുവരികയായിരുന്നു മോഹനന്‍.
കൊല്ലം കടയ്ക്കല്‍ ചൂണ്ട തെങ്ങുവിള വീട്ടില്‍ ടി. എസ്. നസീബ് മുസ്തഫ മൂന്ന് മാസം മുമ്പാണ് ഷാര്‍ജയിലെത്തിയത്. ജോലി ലഭിച്ചതിനെ തുടര്‍ന്ന് വിസ പുതുക്കുന്നതിനായി ഇറാനില്‍ പോയി മടങ്ങുകയായിരുന്നു നസീബ്.
പൂക്കോട്ടില്‍ മനോജ് ആറ് വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്നു. ആശാരിപ്പണിക്കാരനായ മനോജ് കഴിഞ്ഞ വര്‍ഷമാണ് നാട്ടില്‍ വന്നത്.












Click it and Unblock the Notifications