മരിച്ചവരില്‍ കാസര്‍കോടുകാരനും
ഷാര്‍ജ: ഫിബ്രവരി 10 ചൊവാഴ്ചയുണ്ടായ വിമാനഅപകടത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. കാസര്‍കോട് ഉപ്പള ബയാര്‍ സ്വദേശി അബ്ദുള്‍ സലാമിനെയാണ് തിരിച്ചറിഞ്ഞത്.
മരിച്ചവരില്‍ മൂന്ന് മലയാളികളെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. തൃശൂര്‍ സ്വദേശികളായ കൂര്‍ക്കഞ്ചേരി കെ. എസ്. മോഹനന്‍ (48), പൂക്കോട്ടില്‍ മനോജ് (31), കൊല്ലം കടയ്ക്കല്‍ നസീബ് മുസ്തഫ (28)എന്നിവരെയാണ് നേരത്തെ തിരിച്ചറിഞ്ഞത്. മരിച്ചവരില്‍ എസ്. ജഗന്നാഥനും മലയാളിയാണെന്നാണ് കരുതുന്നത്. ജഗന്നാഥന്റെ വിലാസം സ്ഥിരീകരിച്ചിട്ടില്ല.
അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേര്‍ അല്‍ഖാസിമി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. 46 പേരുണ്ടായിരുന്ന വിമാനത്തിലെ 43 പേരും അപകടത്തില്‍ മരിച്ചിരുന്നു.












Click it and Unblock the Notifications