ശ്രീലങ്ക: 39 മന്ത്രിമാരെ ചന്ദ്രിക പുറത്താക്കി
കൊളംബോ: ശ്രീലങ്കയില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള കെയര്‍ടേക്കര്‍ സര്‍ക്കാരില്‍ നിന്നും 39 മന്ത്രിമാരെ പ്രസിഡന്റ് ചന്ദ്രികാ കുമാരംതുംഗെ പുറത്താക്കി.
27 നോണ്‍ കാബിനറ്റ് മന്ത്രിമാരെയും 12 ഡെപ്യൂട്ടി മന്ത്രിമാരെയുമാണ് ചന്ദ്രിക പുറത്താക്കിയത്. ശ്രീലങ്കയിലെ അധികാരവടംവലി ഇതോടെ കൂടുതല്‍ രൂക്ഷമായി.
കഴിഞ്ഞ ശനിയാഴ്ച ശ്രീലങ്കരന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഏപ്രില്‍ രണ്ടിന് പുതിയ തിരഞ്ഞെടുപ്പ് നടത്താന്‍ ചന്ദ്രിക ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ നവംബറില്‍ വിക്രമസിംഗെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയതോടെയാണ് ചന്ദ്രികയും വിക്രമസിംഗെയും തമ്മിലുള്ള അധികാര വടംവലി തുടങ്ങിയത്.












Click it and Unblock the Notifications