ബില്‍കിസ് കേസ്: സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ദില്ലി: ഗുജറാത്ത് കലാപത്തില്‍ ബില്‍കിസ് റസൂല്‍ എന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബത്തിലെ 12 പേരെ കൂട്ടക്കൊല ചെയ്യുകയും ചെയ്ത കേസില്‍ സിബിഐ സുപ്രിം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ നിശിത വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്.
ബലാത്സംഗത്തിലും കൂട്ടക്കൊലയിലും പൊലീസിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ പെട്ടെന്ന് അഴുകുന്നതിന് വേണ്ടി 60 കിലോഗ്രാം ഉപ്പ് പൊലീസ് മൃതദേഹങ്ങള്‍ക്കൊപ്പം കുഴിച്ചിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദഹോദിലെ ഒരു ശ്മശാനത്തില്‍ നിന്നും കണ്ടെടുത്ത വസ്ത്രഭാഗങ്ങളും പോസ്റ്മോര്‍ട്ടത്തിന് ശേഷം പൊലീസെടുത്ത ഫോട്ടോയിലെ വസ്ത്രങ്ങളും ഒന്നുതന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്.
കേസില്‍ പുതിയ അന്വേഷണം നടത്തുന്ന സിബിഐ മരിച്ച 15 പേരില്‍ ഒമ്പത് പേരുടെ ഫോട്ടോകളും കോടതിയില്‍ സമര്‍പ്പിക്കുമെന്ന് കരുതുന്നു. അഹമ്മദാബാദിനടുത്ത് പനിവേല ഗ്രാമത്തിലെ പുഴത്തീരത്തു നിന്ന് അസ്ഥികള്‍ കുഴിച്ചെടുക്കുന്നതിന് സിബിഐ നടപടികള്‍ സ്വീകരിക്കും.
ഫിബ്രവരി രണ്ടിന് സിബിഐ ചില അസ്ഥികള്‍ കണ്ടെടുത്തിരുന്നു. കൊല ചെയ്യപ്പെട്ടവരുടേതാണോ ഈ അസ്ഥികളെന്ന് കണ്ടെടുത്താനുള്ള രാസപരിശോധന നടന്നുവരികയാണ്.
കേസില്‍ ഇതുവരെ സിബിഐ അറസ്റ് ചെയ്തവരില്‍ ഒരു പൊലീസ് ഓഫീസറും ഉള്‍പ്പെടുന്നു.












Click it and Unblock the Notifications