അക്ഷയ പദ്ധതി മറ്റ് ജില്ലകളിലേക്കും
തിരുവനന്തപുരം: കമ്പ്യൂട്ടര്‍ സാക്ഷരത ലക്ഷ്യമാക്കി മലപ്പുറം ജില്ലയില്‍ നടപ്പിലാക്കിയ അക്ഷയ പദ്ധതി രണ്ട് വര്‍ഷത്തിനുള്ളില്‍ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ഒരു കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും കമ്പ്യൂട്ടര്‍ സാക്ഷരത നല്‍കുക എന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലയില്‍ നടപ്പിലാക്കിയ പദ്ധതി വിജയമാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മറ്റ് ജില്ലകളിലും അക്ഷയ പദ്ധതി നടപ്പിലാക്കും.
മലപ്പുറത്തെ അക്ഷയ പരിശീലന കേന്ദ്രങ്ങള്‍ വിവിധ പൊതു ആവശ്യങ്ങള്‍ക്കുള്ള ബില്ലുകള്‍ സ്വീകരിക്കുന്ന സൗഹൃദ കേന്ദ്രങ്ങളായും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് ബില്ലുകള്‍ അക്ഷയ കേന്ദ്രങ്ങളില്‍ സ്വീകരിക്കുന്ന നടപടി തുടങ്ങിയത്. വിജയകരമെന്ന് കാണുകയാണെങ്കില്‍ ഇത് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും- മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications