എംപിമാര്‍ ഫണ്ട് പാഴാക്കി: ബിജെപി
തിരുവനന്തപുരം: കേരളത്തിലെ ലോക്സഭാ, രാജ്യസഭാ എംപിമാര്‍ തങ്ങളുടെ മണ്ഡലത്തിന്റെ വികസനത്തിനായുള്ള ഫണ്ട് പാഴാക്കിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള ആരോപിച്ചു.
മണ്ഡലങ്ങളുടെ വികസനത്തിനായി 82 കോടിയുടെ ഫണ്ടാണുള്ളത്. കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്കും ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട പല എംപിമാരും ഈ ഫണ്ട് ഉപയോഗിക്കാതെ പാഴാക്കി. ദീര്‍ഘകാലമായി എംപിമാരായിരിക്കുന്ന പലരും ഫണ്ട് വിനിയോഗിച്ചില്ല.
ഫിബ്രവരി 12 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചലച്ചിത്രതാരങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുള്‍പ്പെടെ വിവിധ മേഖലകളെ പ്രഗത്ഭരെ ബിജെപി സ്ഥാനാര്‍ഥികളാക്കുമെന്ന് ശ്രീധരന്‍പിള്ള അറിയിച്ചു.












Click it and Unblock the Notifications