ഫാക്ട് സ്കൂളുകളും സ്വകാര്യമേഖലയിലേക്ക്
കൊച്ചി: ഫാക്ട് സ്വകാര്യവത്കരിക്കുന്നതിനുള്ള നടപടി തുടരുന്നതിന് പിന്നാലെ ഫാക്ട് നടത്തുന്ന നാല് സ്കൂളുകളും സ്വകാര്യ മേഖലയിലേക്ക്.
സ്കൂളുകള്‍ സ്വകാര്യവത്കരിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. വിവിധ മേഖലകളില്‍ വൈദഗ്ധ്യം പ്രകടിപ്പിച്ച ഒട്ടേറെ പേരെ സംഭാവന ചെയ്തിട്ടുള്ള ഫാക്ട് സ്കൂളുകള്‍ സ്വകാര്യവത്കരിക്കുന്നതോടെ പഴയ നിലവാരം ഈ സ്കൂളുകള്‍ പുലര്‍ത്തുമോ എന്ന ആശങ്ക പലര്‍ക്കുമുണ്ട്.
1949ല്‍ ഫാക്ടിന്റെ മുന്‍ മാനേജിംഗ് ഡയറക്ടറായ പരേതനായ എം. കെ. കെ. നായരാണ് എല്‍കെജി വിഭാഗവുമായി സ്കൂള്‍ തുടങ്ങിയത്.
സ്കൂളുകള്‍ സ്വകാര്യവത്കരിക്കുന്നതോടെ പാഠ്യേതര മേഖലയില്‍ ഈ സ്കൂളുകള്‍ നിലനിര്‍ത്തിപ്പോന്ന ഉയര്‍ന്ന നിലവാരം തുടരാനാവില്ലെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ടേബിള്‍ ടെന്നീസ്, ഷട്ടില്‍ ബാഡ്മിന്റണ്‍ തുടങ്ങിയ ഇനങ്ങളില്‍ പല പ്രതിഭകളെയും ഫാക്ട് സ്കൂളുകള്‍ വളര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്. സ്കൂളുകളിലെ പല അധ്യാപകരും സ്വമേധയാ പിരിഞ്ഞുപോവാന്‍ ഒരുങ്ങുന്നതിനാല്‍ സ്കൂളിന്റെ പഴയ അധ്യാപന നിലവാരവും നിലനിര്‍ത്താനാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈയിടെയായി ഫാക്ട് ജീവനക്കാര്‍ തങ്ങളുടെ മക്കളെ ഫാക്ട് സ്കൂളുകളില്‍ ചേര്‍ക്കാന്‍ താത്പര്യം കാണിക്കുന്നില്ല. മറ്റ് സ്കൂളുകളിലാണ് മക്കള്‍ക്കായി അവര്‍ പ്രവേശനം തേടുന്നത്.












Click it and Unblock the Notifications