Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനവിധി തേടാന്‍ നേതാക്കളുടെ മക്കള്‍

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ മക്കളും ഉറ്റബന്ധുക്കളും ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടും.

കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍, റവന്യു മന്ത്രി കെ. എം. മാണിയുടെ മകന്‍ ജോസ് കെ. മാണി, ജനതാദള്‍ പ്രസിഡന്റ് എം. പി. വീരേന്ദ്രകുമാറിന്റെ മകന്‍ എം. പി. ശ്രേയസ്കുമാര്‍, കമ്യൂണിസ്റ് നേതാവ് എ. കെ. ജിയുടെയും മുന്‍മന്ത്രി സുശീലാഗോപാലന്റെയും മരുമകന്‍ പി. കരുണാകരന്‍ എന്നിവരാണ് ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.

ഇവരില്‍ ഇടതുപക്ഷത്തിന്റെ പി. കരുണാകരന്‍ ഒഴിച്ച് മറ്റ് എല്ലാ പേരും ആദ്യമായി തിരഞ്ഞെടുപ്പ് രംഗത്ത് എത്തുന്നവരാണ്. ഇതിന് പുറമേ കഴിഞ്ഞ കുറേ കാലമായി മത്സര രംഗത്തുള്ള പഴയ നേതാക്കളുടെ മക്കളും ഉണ്ടാവും. പി സി തോമസാണ് അതില്‍ പ്രധാനി.

കരുണാകരന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമായ നിലയ്ക്ക് അദ്ദേഹം കഴിഞ്ഞ തവണ മത്സരിച്ച മുകുന്ദപുരത്ത് പത്മജ വേണുഗോപാലായിരിക്കും മിക്കവാറും യുഡിഎഫ് സ്ഥാനാര്‍ഥി. പത്മജയ്ക്ക് സീറ്റ് നല്‍കുന്നതിന് കരുണാകരന്‍ ഹൈക്കമാന്റില്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്.

മൂവാറ്റുപുഴയില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് മാണിയുടെ മകന്‍ ജോസ് മാണിയാണ്. ജോസ് മാണിയെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട കേന്ദ്രമന്ത്രി പി. സി. തോമസാണ് മൂവാറ്റുപുഴയിലെ സിറ്റിംഗ് എംപി.

1996ല്‍ കെ. മുരളീധരനെ എം. പി. വീരേന്ദ്രകുമാര്‍ തോല്പിച്ച കോഴിക്കോട് മണ്ഡലത്തില്‍ മിക്കവാറും എം. പി. ശ്രേയസ്കുമാറായിരിക്കും ജനതാദളിന്റെ സ്ഥാനാര്‍ഥി. വീരേന്ദ്രകുമാറിന് പാലക്കാട് മണ്ഡലത്തില്‍ കണ്ണുണ്ടെന്ന് കേള്‍ക്കുന്നുണ്ട്.

സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ കാസര്‍കോട് മണ്ഡലത്തില്‍ ദേശാഭിമാനി ജനറല്‍ മാനേജരായ പി. കരുണാകരനെ സ്ഥാനാര്‍ഥിയായി നിര്‍ത്തിയേക്കും. കരുണാകരന്‍ നേരത്തെ രണ്ടു തവണ നിയമസഭാംഗമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+