അരൂര്‍-വൈറ്റില റോഡില്‍ അഞ്ച് സബ്വെ
കൊച്ചി: അരൂര്‍-വൈറ്റില ദേശീയപാതയില്‍ റോഡ് മുറിച്ച് കടക്കാനായി അഞ്ച് ഭൂഗര്‍ഭ പാതകളും (സബ്വേ) അഞ്ച് പാലങ്ങളും ദേശീയ പാത അതോറിറ്റി പണിയും. റോഡ് നാല് വരിയാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്.
2004 ഡിസംബറില്‍ ഭൂഗര്‍ഭ പാതകളുടുടെ നിര്‍മാണം തുടങ്ങും. 2006 ജൂലായില്‍ നിര്‍മാണം പൂര്‍ത്തിയാവും.
വൈറ്റിലയ്ക്ക് സമീപം തൈകൂട്ടത്ത് ഒരു ഭൂഗര്‍ഭ പാത നിര്‍മിക്കാന്‍ ജില്ലാ അധികൃതര്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ഇവിടെ 10 കിലോമീറ്ററില്‍ നടക്കുന്ന റോഡ് വീതിയാക്കല്‍ ജോലികളുടെ ഭാഗമായാണിത്. റോഡ് വീതിയാക്കല്‍ പൂര്‍ത്തിയായാല്‍ ഗതാഗത ക്രമീകരണം എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ച് രൂപരേഖയുണ്ടാക്കാന്‍ ഫിബ്രവരി 11 ബുധനാഴ്ച ജില്ലാ കളക്ടര്‍ ഗ്യാനേഷ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.
വൈറ്റില-അരൂര്‍ റോഡിലെ നാല് ഭൂഗര്‍ഭപാതകള്‍ എവിടെ നിര്‍മിക്കണമെന്നതു സംബന്ധിച്ച് പിന്നീട് തീരുമാനിക്കും.
മുറിച്ച് കടക്കാനുള്ള ഭൂഗര്‍ഭ പാത പൂര്‍ത്തിയാവുന്നതോടെ വൈറ്റില മേഖലയിലെ ഗതാഗതപ്രശ്നങ്ങള്‍ പരിഹരിക്കാനാവുമെന്ന് കെ. ബാബു എംഎല്‍എ പറഞ്ഞു.
തൈക്കൂടം ഭൂഗര്‍ഭപാത എട്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാവും. ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. 117 കോടിയുടേതാണ് പദ്ധതി.












Click it and Unblock the Notifications